---
title: "#arrest | നടത്തുന്നത് ഹോട്ടൽ, പക്ഷേ കൊടുക്കുന്നത് ഫുഡ് അല്ല, ചെറിയ പൊതികളാക്കി കഞ്ചാവ്; രണ്ട് പേർ പിടിയിൽ "
english_title: "#Runs a hotel, but not #food, but small #packets of #ganja; Two #people are under #arrest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213683/runs-a-hotel-but-not-food-but-small-packets-of-ganja-two-people-are-under-arrest"
published_at: "2024-06-21T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675136d6e587_arrest4c.jpg"
keywords: []
---

# #arrest | നടത്തുന്നത് ഹോട്ടൽ, പക്ഷേ കൊടുക്കുന്നത് ഫുഡ് അല്ല, ചെറിയ പൊതികളാക്കി കഞ്ചാവ്; രണ്ട് പേർ പിടിയിൽ 

> **Lead Summary:** തൃശ്ശൂർ: തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

തൃശ്ശൂർ: തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാർ സ്വദേശികളായ ഇല്യാസ് ഷേക്ക്, പർവ്വേഷ് മുഷറഫ് എന്നിവരെയാണ് തൃശൂർ റൂറൽ ഡാൻ സാഫ് ടീമും, കയ്പമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും ചെറിയ പൊതികളിലായി സൂക്ഷിച്ചിരുന്ന 250 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തി.

ബീഹാറിൽ നിന്നും കഞ്ചാവ് കൊണ്ട് വന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും, മറ്റുമായി വില്‌പന നടത്തി വരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.

മൂന്നുപീടിക അറവുശാല ബസ് സ്റ്റാന്‍റ് കെട്ടിടത്തിൽ ഹോട്ടൽ നടത്തി വരികയായിരുന്നു പ്രതികൾ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213683/runs-a-hotel-but-not-food-but-small-packets-of-ganja-two-people-are-under-arrest)