#Death | പേരക്കുട്ടിക്ക് പിന്നാലെ മുത്തശ്ശിയും; ​​ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

#Death | പേരക്കുട്ടിക്ക് പിന്നാലെ മുത്തശ്ശിയും; ​​ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
Jun 21, 2024 10:57 AM | By Amaya M K

മലപ്പുറം: (piravomnews.in) മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു.

കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ.

ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്.

വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ആളുകൾ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

Grandmother #followed by #grandchild; The #grandmother of the #child who died after getting #stuck in the #gate #died of a heart attack

Next TV

Related Stories
മുളക്കുളം നോർത്ത് കിളിയാംകട്ടയിൽ ലീല സുരേന്ദ്രൻ നിര്യാതയായി

May 29, 2025 08:28 AM

മുളക്കുളം നോർത്ത് കിളിയാംകട്ടയിൽ ലീല സുരേന്ദ്രൻ നിര്യാതയായി

സംസ്ക്കാരം 29/5/2025 വ്യാഴം വൈകിട്ട് 4 മണിക്ക്...

Read More >>
മേമുഖം കാളാപ്പിള്ളി കുളച്ചിറയിൽ ചാണ്ടി വർക്കി (103) നിര്യാതനായി

May 26, 2025 10:35 AM

മേമുഖം കാളാപ്പിള്ളി കുളച്ചിറയിൽ ചാണ്ടി വർക്കി (103) നിര്യാതനായി

മേമുഖം കാളാപ്പിള്ളി കുളച്ചിറയിൽ ചാണ്ടി വർക്കി (103)...

Read More >>
ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് കൂട്ടിന് വന്ന ഭർത്താവ് മെഡിക്കൽ കോളേജിൽ കുഴഞ്ഞു വീണു മരിച്ചു

May 10, 2025 11:24 AM

ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് കൂട്ടിന് വന്ന ഭർത്താവ് മെഡിക്കൽ കോളേജിൽ കുഴഞ്ഞു വീണു മരിച്ചു

ഭാര്യയുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു...

Read More >>
ഭക്ഷ്യ വിഷബാധ? വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു

May 10, 2025 11:21 AM

ഭക്ഷ്യ വിഷബാധ? വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു

എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച...

Read More >>
 വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

May 10, 2025 11:07 AM

വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുടുംബാംഗങ്ങളായ മറ്റ് ഏഴ് പേരോടൊപ്പം വാഗമണ്‍ സന്ദര്‍ശിച്ചശേഷം വ്യാഴാഴ്ചയാണ് കുട്ടി മൂന്നാറിലെത്തിയത്. എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ്...

Read More >>
എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി

May 10, 2025 11:00 AM

എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി

പല്ലന കെ വി ‌‍ജെട്ടി കിഴക്കേക്കര മനോജ് -സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് വീടിനുള്ളിൽ...

Read More >>
Top Stories










News Roundup