#arrest | വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍

#arrest | വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
Jun 21, 2024 10:32 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) എറണാകുളം പെരുമ്പാവൂരിൽ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.

കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിയെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പിൽ ഒളിച്ച് കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

പെരുമ്പാവൂര്‍ ഒന്നാം മൈലില്‍ താസമിക്കുന്ന യുവതിയുടെ വീട്ടില് കഴിഞ്ഞ ചൊവ്വാഴ്ചയോടെയായിരുന്നു നടുക്കുന്ന ആക്രമണം.

ഭര്‍ത്താവ് രാത്രിയില്‍ ജോലിക്ക് പോയ സമയമായിരുന്നു. പുലര്‍ച്ചെ 3 മണിയോടെ വീടിന്‍റെ അടുക്കള വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ പ്രതി അബിന്‍ ടോമി കിടപ്പുമുറിയ്ക്കകത്ത് സൂക്ഷിച്ച 3200 രൂപ കവര്‍ന്നു.

ഉറങ്ങിക്കിടന്ന യുവതിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചതോടെ യുവതി ഞെട്ടിയുണര്‍ന്നു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ചു.

യുവതി പ്രതിയുടെ വിരലില്‍ കടിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അബിന്‍ ടോമിയിലേക്ക് പൊലീസ് എത്തിയത്.

നെല്ലിക്കുഴിയിലെ അതിഥി തൊഴിലാളികലുടെ ലേബര്‍ ക്യാമ്പില്‍ ഒളിച്ചു കഴിയുകയായിരുന്നു അബിന്‍. പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പൊലീസ് ഇയാളെ കീഴ്പ്പെടുത്തി.

അബിന്‍ ടോമിക്കെതിരെ കുറുംപ്പുംപടി,കോതമംഗംലം പൊലീസ് സ്റ്റേഷനുകളില്‍ അടിപിടിക്കേസും പെരുമ്പാവൂര്‍ കോടനാട് പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുമുണ്ട്.

2023ല്‍ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഘം ചേര്‍ന്ന് ഒരാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയും കാറും കവര്‍ന്ന കേസും പ്രതിക്കെതിരെയുണ്ട്. അബിന്‍ ടോമിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

The #accused was #arrested in the case of #breaking into the #house, #assaulting the #woman and #robbing her of #money

Next TV

Related Stories
#Actressmolestationcase | നടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

Sep 28, 2024 01:08 PM

#Actressmolestationcase | നടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ഹാജരായത്. ചന്ദ്രശേഖരന് സെഷൻസ് കോടതി നേരത്തെ മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു....

Read More >>
#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:55 PM

#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച്...

Read More >>
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

Sep 28, 2024 10:27 AM

#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍...

Read More >>
#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

Sep 28, 2024 10:14 AM

#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ക്യു ആർ കോഡ് മുഖേനയും, എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്,...

Read More >>
Top Stories










News Roundup