---
title: "#kochi | കാലടിയിൽ മീഡിയൻ  സ്ഥാപിക്കൽ ആരംഭിച്ചു"
english_title: "The #installation of the #median #under the #foot has #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213646/the-installation-of-the-median-under-the-foot-has-started"
published_at: "2024-06-21T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674fde530dad_kaaladi.jpg"
keywords: []
---

# #kochi | കാലടിയിൽ മീഡിയൻ  സ്ഥാപിക്കൽ ആരംഭിച്ചു

> **Lead Summary:** **കാലടി :** ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കാലടിമുതൽ മറ്റൂർവരെ മീഡിയൻ സ്ഥാപിക്കൽ ആരംഭിച്ചു.

## Article Content

**കാലടി :** ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കാലടിമുതൽ മറ്റൂർവരെ മീഡിയൻ സ്ഥാപിക്കൽ ആരംഭിച്ചു.

ഗതാഗതക്കുരുക്ക്‌ കാലടി ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ (ട്രാക്) ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹം സ്ഥലം സന്ദർശിച്ചിരുന്നു.

പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും ലഭിച്ച നിർദേശങ്ങൾ പരിഗണിച്ചാണ്‌ കാലടിമുതൽ മറ്റൂർ കോളേജ് ജങ്‌ഷനും മരോട്ടിച്ചോടിനും ഇടയിലുള്ള പെട്രോൾ പമ്പ്‌വരെ മീഡിയൻ സ്ഥാപിക്കാൻ തീരുമാനിച്ചത്‌. പിഡബ്ല്യുഡി ചുമതല നൽകിയതുപ്രകാരം ട്രാക്കാണ്‌ സ്പോൺസർമാരെ കണ്ടെത്തി മീഡിയൻ സ്ഥാപിക്കുന്നത്.

കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജൻ തോട്ടപ്പിള്ളി, പഞ്ചായത്ത്‌ അംഗങ്ങൾ, മോട്ടോർ വാഹനവകുപ്പ്, പൊലീസ്‌, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. മീഡിയൻ സ്ഥാപിക്കുന്ന ജോലികൾ എത്രയുംവേഗം പൂർത്തിയാക്കുമെന്ന്‌ ട്രാക്‌ ഭാരവാഹികളായ കെവി ടോളിൻ, ജെസ്റ്റോ പോൾ, കെ ഷൈൻ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213646/the-installation-of-the-median-under-the-foot-has-started)