#drowned| കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ യുവാവ് മുങ്ങിമരിച്ചു

#drowned| കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ യുവാവ് മുങ്ങിമരിച്ചു
Jun 19, 2024 10:14 AM | By Amaya M K

കൊടുങ്ങല്ലൂർ: (piravomnews.in) കരൂപ്പടന്നയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ യുവാവ് മുങ്ങിമരിച്ചു.

കരൂപ്പടന്ന പെഴുംകാട് പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പനപറമ്പില്‍ സിറാജുദ്ദീന്റെ മകന്‍ സല്‍മാനുള്‍ ഫാരിസാണ് (22) മരിച്ചത്.

കരൂപ്പടന്ന പെഴുംകാട് ഗോതമ്പുകുളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കുളത്തിൽ നീന്തുന്നതിനിടെ യുവാവ് കുഴഞ്ഞ് താഴ്ന്ന് പോകുകയായിരുന്നു.

നാട്ടുകാര്‍ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സ് പൂർത്തിയാക്കിയ ശേഷം എർണാകുളത്ത് ഷെഫ് ട്രെയിനിങ്ങിലായിരുന്നു സൽമാനുൽ ഫാരീസ്. മാതാവ്: ഹാജറ. സഹോദരങ്ങള്‍: സാലിഹ, ഉമ്മുതല്‍മ. ഖബറടക്കം ബുധനാഴ്ച.

The #young man #drowned while #bathing in the #pool with his #friends

Next TV

Related Stories
വയോധികയെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി

Mar 21, 2025 05:39 AM

വയോധികയെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി

രാവിലെ മുതൽ കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ കിണറിന്‍റെ മൂടിയുടെ ഒരു ഭാഗം മാറിക്കിടക്കുന്നത്...

Read More >>
 വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Mar 19, 2025 10:10 PM

വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്. വയോധിക ഒറ്റയ്ക്കായിരുന്നു വീട്ടില്‍...

Read More >>
മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കവുങ്ങ് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Mar 19, 2025 09:47 PM

മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കവുങ്ങ് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം...

Read More >>
കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

Mar 19, 2025 12:23 PM

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന്.അയൽക്കാര്‍ പറഞ്ഞു....

Read More >>
ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ട് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

Mar 1, 2025 10:05 AM

ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ട് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

അനിൽ-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂത്ത സഹോദരനുമായി കളിക്കുന്നതിനിടെ ജ്യൂസിന്റ ബോട്ടിലിൽ സൂക്ഷിച്ചിരുന്ന...

Read More >>
 എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു

Feb 27, 2025 09:40 AM

എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു

1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ...

Read More >>
Top Stories

Entertainment News