---
title: "#Traffic | ബസ്‌ കാത്തിരിപ്പുകേന്ദ്രം മാറ്റിയിട്ടും ഫലമില്ല ; അങ്കമാലി ടൗണിലെ  ഗതാഗതക്കുരുക്ക്‌ രൂക്ഷം"
english_title: "Even #changing the #bus #stand has no #effect; #Traffic #jam in #Angamaly #town is #severe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213072/even-changing-the-bus-stand-has-no-effect-traffic-jam-in-angamaly-town-is-severe"
published_at: "2024-06-19T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66723e797e609_traffic.jpg"
keywords: []
---

# #Traffic | ബസ്‌ കാത്തിരിപ്പുകേന്ദ്രം മാറ്റിയിട്ടും ഫലമില്ല ; അങ്കമാലി ടൗണിലെ  ഗതാഗതക്കുരുക്ക്‌ രൂക്ഷം

> **Lead Summary:** **അങ്കമാലി :** അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത്‌ ബസ്‌ കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടും ടൗണിലെ ഗതാഗതക്കുരുക്കിന്‌ വിരാമമില്ല. അങ്കമാ

## Article Content

**അങ്കമാലി :** അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത്‌ ബസ്‌ കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടും ടൗണിലെ ഗതാഗതക്കുരുക്കിന്‌ വിരാമമില്ല. അങ്കമാ

ലിയിലേക്ക് വരുന്നതും പറവൂർ, മാള, കണക്കൻകടവ് ഭാഗങ്ങളിലേക്ക്‌ പോകാനുമുള്ള പ്രധാന സ്റ്റോപ്പിലാണ് കുരുക്ക്‌ രൂക്ഷമാകുന്നത്‌. കാത്തിരിപ്പുകേന്ദ്രം മുന്നോട്ടുമാറ്റി റോഡിന്റെ വശങ്ങളിൽ പാർക്കിങ് നിരോധിച്ച് പൊലീസ് സ്ഥാപിച്ച ബോർഡുകൾ നോക്കുകുത്തിയാണ്‌.

ടൗണിലെ മിക്കഭാഗങ്ങളിലും നോ പാർക്കിങ് ബോർഡുകൾക്കുസമീപം വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്‌. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം ജോസ് ജ്വല്ലറിക്ക് മുൻഭാഗത്താണ് ബസ്‌ സ്റ്റോപ്പ് മുമ്പ്‌ അനുവദിച്ചത്‌.

ഇടക്കാലത്ത് എസ്‌ബിഐയുടെ മുന്നിലേക്ക്‌ മാറ്റി. ഗതാഗതതടസ്സവും കാൽനടക്കാർക്ക് ബുദ്ധിമുട്ടും വരുത്തി നിർമിച്ച പുതിയ കേന്ദ്രം നഗരസഭ ഇടപെട്ട് പൊളിച്ചുമാറ്റി. ഇതേത്തുടർന്നാണ് 200 മീറ്ററോളം മുന്നോട്ട്‌ കാത്തിരിപ്പുകേന്ദ്രം മാറ്റി ബോർഡുകൾ സ്ഥാപിച്ചത്.

ദേശീയപാതയിലെ രണ്ടുവരി ഗതാഗതം തടസ്സപ്പെടാതെ വെള്ളവരയ്‌ക്കുപുറത്തായി ബസ് നിർത്തുന്നതിന് ഇവിടെ സ്ഥലസൗകര്യമുണ്ട്. ഉയരവ്യത്യാസമുള്ള റോഡിന്റെ വശങ്ങൾ ടാർ ചെയ്താൽ യാത്രക്കാർക്ക് ഗുണകരമാകും.

എന്നാൽ, കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാർക്കിങ് ഒഴിവാക്കാൻ നടപടി എടുക്കാത്തതിനാൽ പലപ്പോഴും ബസുകൾക്ക് റോഡിൽത്തന്നെ നിർത്തിയിടേണ്ടിവരുന്നു. എംസി റോഡിൽനിന്ന്‌ തൃശൂർ ഭാഗത്തേക്ക്‌ സെൻട്രൽ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് 30 സെക്കൻഡ്‌ സമയം അനുവദിച്ചത് 15 സെക്കൻഡായി കുറച്ചു.

ഇതുമൂലം ഗതാഗതക്കുരുക്ക് ഒലിയാൻ കപ്പേളവരെ നീളുന്നുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റാൻഡുമുതൽ പഴയ മാർക്കറ്റ് റോഡുവരെ ഏറ്റവും അധികം കാൽനടക്കാർ സഞ്ചരിക്കുന്ന ഈ ഭാഗങ്ങളിൽ നടപ്പാത

തടസ്സപ്പെടുത്തിയുള്ള റോഡരികിലെ പാർക്കിങ് ഒഴിവാക്കാൻ പൊലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി മേഖലാ പ്രസിഡന്റ് എ പി ജിബിയും സെക്രട്ടറി ബി ഒ ഡേവിസും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213072/even-changing-the-bus-stand-has-no-effect-traffic-jam-in-angamaly-town-is-severe)