---
title: "#injured |നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റു"
english_title: "A #worker was #injured in a #landslide #during #construction"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213068/a-worker-was-injured-in-a-landslide-during-construction"
published_at: "2024-06-19T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66723c088dae3_injured.jpg"
keywords: []
---

# #injured |നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റു

> **Lead Summary:** **തൃക്കാക്കര : ** കാക്കനാട് സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റു.​

## Article Content

**തൃക്കാക്കര : ** കാക്കനാട് സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റു.​

തോപ്പുംപടി സ്വദേശി ഷിഹാബിനാ (48)ണ്‌ പരിക്കേറ്റത്. ചൊവ്വ പകൽ 12.30ന് കടലങ്കേരി ഉഷ ശിവദാസന്റെ സ്ഥലത്താണ്‌ അപകടം. പെട്ടിയടിച്ച് കമ്പികൾവച്ച് കോൺക്രീറ്റ് പുരോഗമിക്കുന്നതിനിടെ മുകളിൽനിന്ന്‌ മണ്ണിടിഞ്ഞ് ഷിഹാബ്‌ അടിയിൽപ്പെട്ടു.

സഹപ്രവർത്തകരും തൃക്കാക്കര അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് ഒരു മണിക്കൂർകൊണ്ടാണ്‌ ഷിഹാബിനെ പുറത്തെടുത്തത്. വാരിയെല്ലിന് പൊട്ടലേറ്റ ഷിഹാബ്‌ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213068/a-worker-was-injured-in-a-landslide-during-construction)