കോതമംഗലം: ( piravomnews.in ) മംഗലാപുരത്ത് നിന്നും കോതമംഗലത്തെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടെ മധ്യവയസ്കന് കുഴഞ്ഞു വീണ് മരിച്ചു. ഊന്നുകല്‍ നമ്പൂരിക്കൂപ്പ് കാവാട്ട് വീട്ടില്‍ പരേതനായ ജോസഫിന്റെ മകന് ബിനു (കാവാടന്‍) - 53) ആണ് മരിച്ചത്.
മംഗലാപുരത്തെ ജോലിസ്ഥലത്ത് നിന്ന് ഊന്നുകല്ലിലെ വീട്ടിലേക്ക് സ്വകാര്യ ബസ് യാത്രക്കിടയില്‍ തൃശൂര്‍-പുതുക്കാട് വച്ച് തിങ്കളാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം.
ഉടന്‍ പുതുക്കാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച 10-ന് നമ്പൂരിക്കൂപ്പ് സെയ്ന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍ ( കുട്ടമംഗലം).
A #middle-aged man #collapsed and died while #traveling by #bus