---
title: "#straydog | സ്കൂൾ കുട്ടികൾക്ക് നേരെ പാ‍ഞ്ഞടുത്ത് തെരുവുനായ്ക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് "
english_title: "#Straydogs #pounce on #school #children; #CCTV #footage is out"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212618/straydogs-pounce-on-school-children-cctv-footage-is-out"
published_at: "2024-06-16T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ef33a39a89_dog.jpg"
keywords: []
---

# #straydog | സ്കൂൾ കുട്ടികൾക്ക് നേരെ പാ‍ഞ്ഞടുത്ത് തെരുവുനായ്ക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

> **Lead Summary:** മലപ്പുറം : മലപ്പുറം കൽപ്പകഞ്ചേരിയിൽ സ്ക്കൂൾ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ.

## Article Content

മലപ്പുറം : മലപ്പുറം കൽപ്പകഞ്ചേരിയിൽ സ്ക്കൂൾ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ.

തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂളിൽ പോകുകയായിരുന്ന 3 കുട്ടികളുടെ പുറകെയാണ് രണ്ട് നായകൾ പാഞ്ഞടുത്തത്. കൂട്ടത്തിലൊരു കുട്ടി നിലത്തു നിന്ന് കല്ലെടുത്ത് എറിയുമ്പോൾ നായ പിന്തിരിയുന്നത് ദൃശ്യങ്ങളിൽ കാണാം.

കുട്ടിക്ക് പുറകെ നായ ഓടുന്ന ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. വ്യാഴാഴ്ച്ച നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യം ഇന്നാണ് പുറത്തു വന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212618/straydogs-pounce-on-school-children-cctv-footage-is-out)