---
title: "#attack | ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു"
english_title: "#Argument over #bike #parking: Police #clashed at the #station"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212426/argument-over-bike-parking-police-clashed-at-the-station"
published_at: "2024-06-15T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d9ebfceac5_police2.jpg"
keywords: []
---

# #attack | ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു

> **Lead Summary:** **കോട്ടയം: ** ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്.

## Article Content

**കോട്ടയം: ** ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്.

പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും പിടിച്ചുമാറ്റി.

സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തിൽ ചങ്ങനാശ്ശേരി ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് എസ്പി അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212426/argument-over-bike-parking-police-clashed-at-the-station)