---
title: "#protest | തൊഴിലാളികൾ പ്രതിഷേധമാർച്ച് നടത്തി"
english_title: "#Workers #staged a #protest #march"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212299/workers-staged-a-protest-march"
published_at: "2024-06-15T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d22c56dff4_march.jpg"
keywords: []
---

# #protest | തൊഴിലാളികൾ പ്രതിഷേധമാർച്ച് നടത്തി

> **Lead Summary:** **തൃക്കാക്കര :** സേവനവേതന കരാർ കാലാവധി പുതുക്കണമെന്നാവശ്യപ്പെട്ട്‌ സിഐഐ ഗാർഡിയൻ തൊഴിലാളികൾ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലുള്ള കമ്പനി ഓഫീസിനുമുന്നിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

## Article Content

**തൃക്കാക്കര :** സേവനവേതന കരാർ കാലാവധി പുതുക്കണമെന്നാവശ്യപ്പെട്ട്‌ സിഐഐ ഗാർഡിയൻ തൊഴിലാളികൾ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലുള്ള കമ്പനി ഓഫീസിനുമുന്നിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

കരാർ കാലാവധി തീർന്ന് 10 മാസം കഴിഞ്ഞിട്ടും പുതുക്കി നിശ്ചയിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. കമ്പനിയിലെ സ്ഥിരം, കരാർ വ്യത്യാസമില്ലാതെ മുഴുവൻ തൊഴിലാളികൾക്കും ശമ്പളവർധന നടപ്പാക്കുക, അടിസ്ഥാനശമ്പളം 70 ശതമാനമാക്കി ഉയർത്തുക.

ഇഎസ്ഐ ആനുകൂല്യമില്ലാത്തവർക്ക്‌ സിക്ക് ലീവ് ആനുകൂല്യം വർധിപ്പിക്കുക, മെഡി ക്ലെയിം പരിധി അഞ്ചു ലക്ഷമായി ഉയർത്തുക, പത്തുവർഷം കഴിഞ്ഞ മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ തൊഴിലാളികൾ മാർച്ച്‌ നടത്തിയത്‌.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുൺകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. സിഐടിയു തൃക്കാക്കര ഏരിയ വൈസ് പ്രസിഡന്റ് എം എം നാസർ അധ്യക്ഷനായി. ആർ രാജേഷ്, സി ആർ പ്രദീപ് കുമാർ, സതി മോൾ രവി, ദീപ്ന അജിത്, യു സുരേഷ് കുമാർ, ടി പി ശ്രീകുമാർ, കെ ജി ഷാജു, കെ പി അഭിലാഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212299/workers-staged-a-protest-march)