---
title: "#strike | അങ്കമാലി അർബൻ സഹകരണസംഘത്തിലെ തട്ടിപ്പ്‌ ; റിലെ സത്യഗ്രഹം സമാപിച്ചു;  അടുത്തഘട്ടം നിരാഹാരസമരം"
english_title: "#Fraud in #Ankamali #Urban #Co-operative #Society; The #satyagraha in was #concluded;  The next step is #hunger #strike"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212296/fraud-in-ankamali-urban-co-operative-society-the-satyagraha-in-was-concluded-the-next-step-is-hunger-strike"
published_at: "2024-06-15T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d21928942c_srike.jpg"
keywords: []
---

# #strike | അങ്കമാലി അർബൻ സഹകരണസംഘത്തിലെ തട്ടിപ്പ്‌ ; റിലെ സത്യഗ്രഹം സമാപിച്ചു;  അടുത്തഘട്ടം നിരാഹാരസമരം

> **Lead Summary:** അങ്കമാലി : കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി അർബൻ സഹകരണസംഘത്തിനുമുമ്പിൽ നിക്ഷേപക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന റിലെ സത്യഗ്രഹസമരത്തിന് സമാപനം.

## Article Content

അങ്കമാലി : കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി അർബൻ സഹകരണസംഘത്തിനുമുമ്പിൽ നിക്ഷേപക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന റിലെ സത്യഗ്രഹസമരത്തിന് സമാപനം.

അടുത്തഘട്ടം നിരാഹാരസമരത്തിലേക്ക് കടക്കും. വെള്ളിയാഴ്ചത്തെ സമരം സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. സംരക്ഷണസമിതി പ്രസിഡന്റ് പി എ തോമസ് അധ്യക്ഷനായി. ബെന്നി ബെഹനാൻ എംപി, പി ജെ ജോയി, സമിതി സെക്രട്ടറി യോഹന്നാൻ വി കൂരൻ എന്നിവർ സംസാരിച്ചു.

നിക്ഷേപക സംരക്ഷണസമിതി ചേർന്ന് തുടർന്നുള്ള സമരപരിപാടികൾക്ക് രൂപംനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നൂറുകോടിയോളം രൂപയുടെ വൻകൊള്ളയാണ് സംഘത്തിൽ നടന്നിട്ടുള്ളത്. ഇതിൽ 38 കോടി രൂപ തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്തവിധത്തിലാണ് തട്ടിയത്.

മുൻ ജില്ലാ ജോയിന്റ് രജിസ്ട്രാറടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വൻകൊള്ള നടന്നിട്ടുള്ളതെന്ന് സംരക്ഷണസമിതി ഭാരവാഹികൾ പറയുന്നു. പണംതട്ടാൻ വ്യാജരേഖയുണ്ടാക്കിയ ജീവനക്കാരൻ കെ ഐ ഷിജു കോടതി ജാമ്യത്തിൽ വിലസിനടക്കുകയാണ്.

പട്ടണത്തിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളിയായിരുന്ന ഇയാൾ മുൻസംഘം പ്രസിഡന്റായിരുന്ന പി ടി പോളിന്റെ സന്തതസഹചാരിയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212296/fraud-in-ankamali-urban-co-operative-society-the-satyagraha-in-was-concluded-the-next-step-is-hunger-strike)