---
title: "#KochiMasterPlan | കൊച്ചി മാസ്റ്റർപ്ലാനിന്‌ സംസ്ഥാന  സർക്കാർ അംഗീകാരം"
english_title: "#Kochi #Master #Plan has been #approved by the #state #government"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212049/kochi-master-plan-has-been-approved-by-the-state-government"
published_at: "2024-06-14T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bbd248f727_metro.jpg"
keywords: []
---

# #KochiMasterPlan | കൊച്ചി മാസ്റ്റർപ്ലാനിന്‌ സംസ്ഥാന  സർക്കാർ അംഗീകാരം

> **Lead Summary:** കൊച്ചി : അമൃത് പദ്ധതിയുടെ കീഴിൽ കോർപറേഷൻ തയ്യാറാക്കിയ കൊച്ചി നഗരത്തിനുള്ള മാസ്റ്റർപ്ലാനിന്‌ സംസ്ഥാന സർക്കാർ അംഗീകാരം.

## Article Content

കൊച്ചി : അമൃത് പദ്ധതിയുടെ കീഴിൽ കോർപറേഷൻ തയ്യാറാക്കിയ കൊച്ചി നഗരത്തിനുള്ള മാസ്റ്റർപ്ലാനിന്‌ സംസ്ഥാന സർക്കാർ അംഗീകാരം.

25 വർഷത്തെ നഗരവികസനം വിഭാവനം ചെയ്യുന്ന മാസ്റ്റർപ്ലാനിന്‌ അംഗീകാരം ലഭിച്ച വിവരം അറിയിച്ച്‌ ഉടൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസംമുതൽ പുതിയ മാസ്റ്റർപ്ലാൻ വ്യവസ്ഥകൾ പ്രാബല്യത്തിൽവരും.

ഈ തീയതിക്കുശേഷം എല്ലാ കെട്ടിടനിർമാണങ്ങളും വികസനവും മാസ്റ്റർപ്ലാനിന്‌ അനുസൃതമായിരിക്കണം നടത്തേണ്ടത്. നിയമപരിശോധനയ്ക്കുശേഷമാണ്‌ പ്ലാനിന്‌ അംഗീകാരം ലഭിച്ചത്‌. പുതിയ മാസ്റ്റർപ്ലാൻ വന്നതോടെ ഇതുവരെ ബാധകമായിരുന്ന 1991ലെ സ്ട്രക്ചർ പ്ലാൻ കോർപറേഷൻ പ്രദേശത്തുമാത്രം റദ്ദായി.

21 നഗരാസൂത്രണ സ്‌കീമുകളിൽ 19 എണ്ണവും റദ്ദായി. കൊച്ചി നഗരത്തിന്റെ മാസ്റ്റർപ്ലാൻ 1970ലാണ് ഏറ്റവും അവസാനം തയ്യാറാക്കിയത്. സി എം ദിനേശ് മണി മേയറായിരുന്ന കാലത്ത്‌ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ ശ്രമിച്ചിരുന്നു.

മാസ്റ്റർപ്ലാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുദീർഘമായ പരിശ്രമങ്ങൾക്കൊടുവിലാണ് കരട് മാസ്റ്റർപ്ലാൻ തയ്യാറാക്കി വിജ്ഞാപനം ചെയ്തത്. കൗൺസിലിന്റെ പ്രത്യേക യോഗങ്ങൾക്കും ജനപ്രതിനിധികളും വിവിധ സംഘടനാപ്രതിനിധികളുമായുള്ള ചർച്ചകൾക്കും യോഗങ്ങൾക്കുംശേഷമാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212049/kochi-master-plan-has-been-approved-by-the-state-government)