---
title: "#lpg | ഏലൂരിലെ ഗ്യാസ് വിതരണം  ഉടൻ സാധാരണനിലയിലാകും"
english_title: "#Gas #supply in #Elur will #return to #normal #soon"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212048/gas-supply-in-elur-will-return-to-normal-soon"
published_at: "2024-06-14T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bbc8c554e3_lpg.jpg"
keywords: []
---

# #lpg | ഏലൂരിലെ ഗ്യാസ് വിതരണം  ഉടൻ സാധാരണനിലയിലാകും

> **Lead Summary:** **കളമശേരി : ** ഏലൂർ നഗരസഭയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർ ബ്ലൂ ഫ്ലെയിം ഗ്യാസ് ഏജൻസിയിൽനിന്ന് കുറച്ചുദിവസമായി തടസ്സപ്പെട്ട പാചകവാതകവിതരണം ഉടൻ പൂർവസ്ഥിതിയിലാക്കാൻ ധാരണയായി.

## Article Content

**കളമശേരി : ** ഏലൂർ നഗരസഭയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർ ബ്ലൂ ഫ്ലെയിം ഗ്യാസ് ഏജൻസിയിൽനിന്ന് കുറച്ചുദിവസമായി തടസ്സപ്പെട്ട പാചകവാതകവിതരണം ഉടൻ പൂർവസ്ഥിതിയിലാക്കാൻ ധാരണയായി.

ഗോഡൗൺ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ നിലവിലെ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് ഇന്ത്യൻ ഓയിൽ കോർപറേഷൻ മരവിപ്പിച്ചതാണ് വിതരണം തടസ്സപ്പെടാനിടയായത്. പകരം മേത്താനത്തെ ഷോൺ സർവീസസ് എന്ന ഏജൻസിയെ ചുമതലയേൽപ്പിച്ചിരുന്നെങ്കിലും ഗ്യാസ് വിതരണമാകെ താളംതെറ്റിയിരുന്നു.

തുടർന്ന് ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിലിന്റെ നേതൃത്വത്തിൽ ഷോൺ സർവീസസുമായി ചർച്ച നടത്തിയാണ് വിതരണം സാധാരണനിലയിലാക്കാൻ ധാരണയായത്. മൂന്നുദിവസംകൊണ്ട് നിലവിൽ കൊടുക്കാനുള്ളവർക്ക് മുൻഗണനാക്രമത്തിൽ ഗ്യാസ് കൊടുത്തുതീർക്കും.

കൂടുതൽ സിലിണ്ടറുകൾ വിതരണം ചെയ്യാൻ അധികം വാഹനങ്ങളും കൂടുതൽ ജീവനക്കാരെയും ഉപയോഗിക്കാമെന്ന് ഏജൻസി സമ്മതിച്ചു.

വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, സ്ഥിരംസമിതി അധ്യക്ഷൻ കെ എ മാഹിൻ, സിപിഐ എം ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ, മേപ്പിരിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുരളി വാഴവിള, സിപിഐ ഇലഞ്ഞിക്കൽ ബ്രാഞ്ച് സെക്രട്ടറി നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212048/gas-supply-in-elur-will-return-to-normal-soon)