---
title: "#pensionamount | കളഞ്ഞുകിട്ടിയ പെൻഷൻ തുക ഉടമയ്ക്ക് തിരിച്ചുനൽകി സുഗന്ധദ്രവ്യ വിൽപ്പനക്കാരൻ"
english_title: "The #perfume #seller #returned the #embezzled #pension #amount to the #owner"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212044/the-perfume-seller-returned-the-embezzled-pension-amount-to-the-owner"
published_at: "2024-06-14T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bba178edf3_pension.jpg"
keywords: []
---

# #pensionamount | കളഞ്ഞുകിട്ടിയ പെൻഷൻ തുക ഉടമയ്ക്ക് തിരിച്ചുനൽകി സുഗന്ധദ്രവ്യ വിൽപ്പനക്കാരൻ

> **Lead Summary:** **ആലുവ :** വഴിയിൽ കളഞ്ഞുകിട്ടിയ പെൻഷൻ തുക ഉടമയ്ക്ക് തിരിച്ചുനൽകി സുഗന്ധദ്രവ്യ വിൽപ്പനക്കാരൻ എം എം സലിം.

## Article Content

**ആലുവ :** വഴിയിൽ കളഞ്ഞുകിട്ടിയ പെൻഷൻ തുക ഉടമയ്ക്ക് തിരിച്ചുനൽകി സുഗന്ധദ്രവ്യ വിൽപ്പനക്കാരൻ എം എം സലിം.

മുപ്പത്തടം ശാന്തിനഗറിൽ രാജൻ, ട്രഷറിയിൽനിന്ന്‌ രണ്ടുമാസത്തെ പെൻഷൻ തുക 40,000 രൂപ വാങ്ങി തിരികെ വരുംവഴിയാണ് പണം കളഞ്ഞുപോയത്. കടുങ്ങല്ലൂർ അമ്പലം സ്റ്റോപ്പിൽനിന്നാണ് 40,000 രൂപ അടങ്ങിയ പണപ്പൊതി ഏലൂക്കര മണ്ണാറത്തറ എം എം സലിമിന് ലഭിച്ചത്‌.

സമീപത്തെ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ പണം ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കളഞ്ഞുകിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ സംഭവമറിഞ്ഞ രാജൻ ബിനാനിപുരം സ്റ്റേഷനിൽ പണം തേടിയെത്തി.

പൊലീസ്, ട്രഷറി ഓഫീസറെ വിളിച്ച് പണം രാജ​ന്റേതുതന്നെയെന്ന് സ്ഥിരീകരിച്ചു. പൊലീസും ഓട്ടോഡ്രൈവർമാരും ചേർന്ന് പണം രാജന് കൈമാറി. സലിമിനെയും ഓട്ടോ തൊഴിലാളികളെയും ബിനാനിപുരം എസ്ഐ പി ജി ഹരി, അബ്ദുൾ ഖനി എന്നിവർ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212044/the-perfume-seller-returned-the-embezzled-pension-amount-to-the-owner)