---
title: "#accident | ലോറിക്കും മതിലിനും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "The #driver met a #tragic end #between the #lorry and the #wall"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211945/the-driver-met-a-tragic-end-between-the-lorry-and-the-wall"
published_at: "2024-06-13T18:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666af0f2de1f8_accident.jpg"
keywords: []
---

# #accident | ലോറിക്കും മതിലിനും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം:** ലോറിക്കും മതിലിനും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരുനിലക്കോട് സ്വദേശി ചന്ദ്രവിലാസത്തിൽ ചന്ദ്രദാസ് ആണു മരിച്ചത്. മണർകാട്ട് വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം.

## Article Content

**കോട്ടയം:** ലോറിക്കും മതിലിനും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരുനിലക്കോട് സ്വദേശി ചന്ദ്രവിലാസത്തിൽ ചന്ദ്രദാസ് ആണു മരിച്ചത്. മണർകാട്ട് വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം.

ഗ്യാസ് സിലിൻഡറുകൾ നിറച്ച ലോറിയുമായി വരികയായിരുന്ന ചന്ദ്രദാസ് ചായകുടിക്കാനായി ലോറി നിർത്തി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ലോറി മുന്നിലേക്ക് നിരങ്ങിനീങ്ങുന്നത് കണ്ട് വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ലോറിക്കും ഹോട്ടലിന്റെ മതിലിനും ഇടയിൽപ്പെടുകയായിരുന്നു.

എറണാകുളം അരുൺ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മണർകാട് പൊലീസ് സ്ഥലത്തെത്തി മതിൽ പൊളിച്ചാണ് ചന്ദ്രദാസിനെ പുറത്തെടുത്തത്. കറുകച്ചാൽ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211945/the-driver-met-a-tragic-end-between-the-lorry-and-the-wall)