---
title: "#KSRTC | കെഎസ്ആർടിസി  ഗ്രാമവണ്ടി ഓട്ടം തുടങ്ങി"
english_title: "#KSRTC #Gramavandi #started #running"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211811/ksrtc-gramavandi-started-running"
published_at: "2024-06-13T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a739c40384_ksrtc.jpg"
keywords: []
---

# #KSRTC | കെഎസ്ആർടിസി  ഗ്രാമവണ്ടി ഓട്ടം തുടങ്ങി

> **Lead Summary:** ആലുവ : കീഴ്മാട് പഞ്ചായത്തും കെഎസ്ആർടിസിയും ചേർന്നുള്ള കീഴ്മാട് ഗ്രാമവണ്ടി ഓട്ടം തുടങ്ങി.

## Article Content

ആലുവ : കീഴ്മാട് പഞ്ചായത്തും കെഎസ്ആർടിസിയും ചേർന്നുള്ള കീഴ്മാട് ഗ്രാമവണ്ടി ഓട്ടം തുടങ്ങി.

കോവിഡിനുശേഷം കീഴ്‌മാട്‌ വഴിയുള്ള ബസുകൾ കുറഞ്ഞതോടെയാണ് പഞ്ചായത്തിന് ഒരു വണ്ടി പദ്ധതിപ്രകാരം ഗ്രാമവണ്ടി സർവീസ്‌ നടത്താൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. ഇതിനായി 10 ലക്ഷം രൂപയാണ് ഈവർഷം കെഎസ്ആർടിസിക്ക് നൽകുന്നത്.

കീഴ്മാട് ഗ്രാമത്തിലെ വിവിധ റൂട്ടുകളിലായി ദിവസം 10 ട്രിപ്പാണ്‌ സർവീസ്‌ നടത്തുക. ഗ്രാമവണ്ടി പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഫ്ലാഗ് ഓഫ് ചെയ്തു.

വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ അധ്യക്ഷയായി. കെ കെ നാസർ, എൽസി ജോസഫ്, ഷാജിത നൗഷാദ്, റസീല ഷിഹാബ്, സെക്രട്ടറി ആർ ആർ സൗമ്യ റാണി, സാജു മത്തായി, എം ജെ ടോമി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211811/ksrtc-gramavandi-started-running)