---
title: "#boat  | ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു"
english_title: "The #boat #overturned due to the #strong #current"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211587/the-boat-overturned-due-to-the-strong-current"
published_at: "2024-06-12T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66692af170c4c_boat.jpg"
keywords: []
---

# #boat  | ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു

> **Lead Summary:** **പള്ളുരുത്തി : ** ചെല്ലാനം പുത്തൻതോട് ഗ്യാപ്പിനു പടിഞ്ഞാറുഭാഗത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു.

## Article Content

**പള്ളുരുത്തി : ** ചെല്ലാനം പുത്തൻതോട് ഗ്യാപ്പിനു പടിഞ്ഞാറുഭാഗത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു.

കരയിൽനിന്ന് നീങ്ങിയ വള്ളം കരിങ്കൽ ഭിത്തിയിലിടിച്ച് തകരുകയായിരുന്നു. വള്ളത്തിലുണ്ടായ കൊല്ലം സ്വദേശി ഡെറിൻ (20), അഞ്ചുതെങ്ങ് സ്വദേശി ബേസിൽ (60) എന്നിവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. വള്ളം മറിഞ്ഞ ഉടനെ കരയിലേക്ക് നീന്തിയെങ്കിലും രണ്ടുപേരും അബോധാവസ്ഥയിലായി.

ഉടൻതന്നെ പുത്തൻതോട്ടിലെ തൊഴിലാളികളെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. കൊച്ചിയിൽ മീൻ വിറ്റശേഷം കൊല്ലത്തേക്ക് മടങ്ങിയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

തങ്കച്ചൻ, സേവ്യർ, നെൽസൺ, വർഗീസ്, സാവി, തോമ്മൻ തുടങ്ങിയവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211587/the-boat-overturned-due-to-the-strong-current)