---
title: "#vehicletoys | കുഞ്ഞൻ വാഹന കളിപ്പാട്ടങ്ങൾ നിർമിച്ച്‌ ശ്രദ്ധേയനാനായി നാൽപ്പത്തഞ്ചുകാരൻ"
english_title: "#Forty-five-year-old man #became #famous by #making #baby #vehicle #toys"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211571/forty-five-year-old-man-became-famous-by-making-baby-vehicle-toys"
published_at: "2024-06-12T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66691f8b81efd_toys.jpg"
keywords: []
---

# #vehicletoys | കുഞ്ഞൻ വാഹന കളിപ്പാട്ടങ്ങൾ നിർമിച്ച്‌ ശ്രദ്ധേയനാനായി നാൽപ്പത്തഞ്ചുകാരൻ

> **Lead Summary:** **പെരുമ്പാവൂർ :** കുഞ്ഞൻ വാഹന കളിപ്പാട്ടങ്ങൾ നിർമിച്ച്‌ ശ്രദ്ധേയനാകുകയാണ്‌ ഓടയ്‌ക്കാലി പനിച്ചയം ആലയ്ക്കൽ വീട്ടിൽ എ കെ പ്രതീഷ്‌.

## Article Content

**പെരുമ്പാവൂർ :** കുഞ്ഞൻ വാഹന കളിപ്പാട്ടങ്ങൾ നിർമിച്ച്‌ ശ്രദ്ധേയനാകുകയാണ്‌ ഓടയ്‌ക്കാലി പനിച്ചയം ആലയ്ക്കൽ വീട്ടിൽ എ കെ പ്രതീഷ്‌.

നാൽപ്പത്തഞ്ചുകാരനായ പ്രതീഷ്‌ ഇരുമ്പും തകിടും ഫോംഷീറ്റും ഉപയോഗിച്ച് കാറുകൾ, കെഎസ്ആർടിസി ബസ്, ലോറി, സ്കൂട്ടർ തുടങ്ങിവയുടെ ചെറുമാതൃകകൾ നിർമിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കൻ മിലിട്ടറി ട്രക്ക് മാതൃക നിർമിക്കുന്നുണ്ട്‌. ഒന്നരയടി നീളവും എട്ട് ഇഞ്ച് വീതിയുമുണ്ട്‌ ഇവയ്‌ക്ക്‌.

പഠിക്കുന്ന കാലത്ത്‌ ഇത്തരത്തിൽ കാറുണ്ടാക്കി പരീക്ഷിച്ചിരുന്നു. കോവിഡ് കാലത്ത് ഇതിലൂടെയാണ് സമയം ചെലവഴിച്ചത്. ഒരു വാഹനം പൂർത്തിയാക്കാൻ ആറുമാസംവരെ വേണം. കെഎസ്ആർടിസി ബസ് നിർമിക്കാൻ 60,000 രൂപയോളം ചെലവുവന്നു.

കളിപ്പാട്ടങ്ങൾ വിൽക്കണമെന്നില്ലെങ്കിലും പ്രദർശിപ്പിക്കാനുള്ള അവസരം കാത്തിരിക്കുകയാണ്‌ പ്രതീഷ്‌. മുത്തശ്ശി കൊച്ചുകുട്ടിയും അച്ഛൻ കുഞ്ഞുമോനുമാണ്‌ കളിപ്പാട്ടനിർമാണത്തിൽ പ്രേരണ.

ഇരിങ്ങോളിൽ ദാസ് ഓട്ടോമൊബൈൽസിലെ ദാസ്‌, വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ സഹായിച്ചു. 16 വർഷമായി ഒന്നാംമൈലിൽ പി ആൻഡ്‌ എസ് ഓട്ടോവർക്സ് നടത്തുകയാണ് പ്രതീഷ്‌. ഭാര്യ: പവിത്ര. മക്കൾ: പാർവതി, പവിത്ര.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211571/forty-five-year-old-man-became-famous-by-making-baby-vehicle-toys)