---
title: " #Sajeev | സജീവന്റെ കുടുംബത്തെ സഹായിക്കാൻ സഹായനിധി രൂപീകരിച്ചു"
english_title: "#Sahayanidhi has been #formed to help the #family of #Sajeev"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211568/sahayanidhi-has-been-formed-to-help-the-family-of-sajeev"
published_at: "2024-06-12T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66691d2737ff3_sajeev.jpg"
keywords: []
---

#  #Sajeev | സജീവന്റെ കുടുംബത്തെ സഹായിക്കാൻ സഹായനിധി രൂപീകരിച്ചു

> **Lead Summary:** **പെരുമ്പാവൂര്‍ :** മുടക്കുഴയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കൊറ്റാലിക്കുടി കെ കെ സജീവന്റെ കുടുംബത്തെ സഹായിക്കാൻ സഹായനിധി രൂപീകരിച്ചു.

## Article Content

**പെരുമ്പാവൂര്‍ :** മുടക്കുഴയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കൊറ്റാലിക്കുടി കെ കെ സജീവന്റെ കുടുംബത്തെ സഹായിക്കാൻ സഹായനിധി രൂപീകരിച്ചു.

കൽപ്പണിക്കാരനായ സജീവൻ മരിച്ചതോടെയാണ്‌ കുടുംബം പട്ടിണിയിലായത്. വേങ്ങൂര്‍ പഞ്ചായത്തിലെ തൊഴിലിനിടയിലാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ചികിത്സയ്ക്ക്‌ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വലിയതുക ചെലവായി. ചികിത്സയിലിരിക്കെ കഴിഞ്ഞമാസം മരിച്ചു.

ഇതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. ഭാര്യ അശ്വതിയും മക്കൾ പ്ലസ്‌വണ്ണിന് പഠിക്കുന്ന വൈഗയും ആറാംക്ലാസിൽ പഠിക്കുന്ന വൈഷ്ണവും ഷീറ്റുമേഞ്ഞ കുടിലിലാണ് താമസം. സജീവന് വിധവകളായ മൂന്ന് സഹോദരിമാരുണ്ട്‌.

അവരുടെയും ഏക ആശ്രയവും സജീവനായിരുന്നു. സ്വന്തമായി അടച്ചുറപ്പുള്ള വീടും ജീവിതച്ചെലവുകൾക്ക് മറ്റു വഴികളുമില്ലാത്ത അവസ്ഥയിലാണ് കുടുംബം. വീടിന്റെ ശോച്യാവസ്ഥ മനസ്സിലാക്കിയ ബന്ധുക്കളും സംഘടനകളും വീടിനുവേണ്ടി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സന്നദ്ധസംഘടനകളൊ വ്യക്തികളൊ വീടുപണി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രസിഡന്റ് പി പി അവറാച്ചന്‍ ചെയര്‍മാനായും വാര്‍ഡ് അംഗം പി എസ് സുനിത്ത് കണ്‍വീനറായും സജീവൻ കുടുംബസഹായനിധി രൂപീകരിച്ചു.

യൂണിയന്‍ ബാങ്ക് ചുണ്ടക്കുഴി ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 654402010007695. ഐഎഫ്‌എസ്‌സി: UBIN0565440. ഫോണ്‍: 9446867680.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211568/sahayanidhi-has-been-formed-to-help-the-family-of-sajeev)