---
title: "#accident | നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരിച്ചു"
english_title: "A #pick-up van #rammed into the #back of a #stopped bus, #killing the #driver"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211341/a-pick-up-van-rammed-into-the-back-of-a-stopped-bus-killing-the-driver"
published_at: "2024-06-11T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667cc3035766_accdent.jpg"
keywords: []
---

# #accident | നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരിച്ചു

> **Lead Summary:** **മണ്ണുത്തി : ** വടക്കഞ്ചേരി ദേശീയപാതയിൽ റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരിച്ചു.

## Article Content

**മണ്ണുത്തി : ** വടക്കഞ്ചേരി ദേശീയപാതയിൽ റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരിച്ചു.

കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ (57) ആണ് മരിച്ചത്. പുലർച്ചെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാനാണ്‌ അപകടത്തിൽപ്പെട്ടത്‌.

തകരാറിലായതിനെതുടർന്ന്‌ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു വാൻ.

നേരം പുലർന്നാണ്‌ അപകടവിവരം നാട്ടുകാർ വിവരം അറിയുന്നത്‌. തുടർന്ന്‌ നാട്ടുകാർ പീച്ചി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി വാഹനത്തിനുള്ളിൽ നിന്ന്‌ കറുപ്പയ്യയെ പുറത്തെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211341/a-pick-up-van-rammed-into-the-back-of-a-stopped-bus-killing-the-driver)