---
title: "#accident | നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി"
english_title: "The #torus #lorry left the #machine and #rammed into the #hotel"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211162/the-torus-lorry-left-the-machine-and-rammed-into-the-hotel"
published_at: "2024-06-10T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666b4706678a_lorry.jpg"
keywords: []
---

# #accident | നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി

> **Lead Summary:** **ചെങ്ങമനാട്: ** ദേശീയപാതയിൽ പറമ്പയത്ത് നെടുവന്നൂർ യൂടേണിന് സമീപം നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി.

## Article Content

**ചെങ്ങമനാട്: ** ദേശീയപാതയിൽ പറമ്പയത്ത് നെടുവന്നൂർ യൂടേണിന് സമീപം നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി.

ഹോട്ടൽ അടഞ്ഞുകിടക്കുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രി 12.30 ഓടെയായിരുന്നു അപകടം. 

അങ്കമാലി ഭാഗത്തുനിന്ന് വരുകയായിരുന്ന കണ്ടെയ്നർ അങ്കമാലി ഭാഗത്തേക്ക് പോകാൻ മുന്നറിയിപ്പില്ലാതെ യുടേൺ തിരിഞ്ഞതോടെ പിന്നിൽ വരുകയായിരുന്ന ടോറസ് ഇടത്തോട്ട് തിരിക്കുകയും കണ്ടയ്നറിൽ തട്ടി നിയന്ത്രണം വിട്ട് ഹോട്ടലിൽ ഇടിച്ചു കയറുകയുമായിരുന്നു.

ശ്രീമൂല നഗരം കൈപ്ര സ്വദേശി അഷറഫ് 30 വർഷത്തോളമായി വാടകക്ക് നടത്തുന്ന പറമ്പയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്കാണ് ടോറസ് ഇടിച്ചു കയറിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211162/the-torus-lorry-left-the-machine-and-rammed-into-the-hotel)