---
title: "#complaint | ‘കൂടെ താമസിക്കുന്നതിനിടെ മറ്റു 2 ഭാര്യമാർ ഉണ്ടെന്നറിഞ്ഞു; ഗർഭിണിയായപ്പോൾ വീണ്ടും വിവാഹം’: പരാതിയുമായി യുവതി"
english_title: "#While #living with him, he #found out that he had 2 other #wifes; #Married again when she got #pregnant': The #woman #complained"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211149/while-living-with-him-he-found-out-that-he-had-2-other-wifes-married-again-when-she-got-pregnant-the-woman-complained"
published_at: "2024-06-10T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666a74a0cdd9_police.jpg"
keywords: []
---

# #complaint | ‘കൂടെ താമസിക്കുന്നതിനിടെ മറ്റു 2 ഭാര്യമാർ ഉണ്ടെന്നറിഞ്ഞു; ഗർഭിണിയായപ്പോൾ വീണ്ടും വിവാഹം’: പരാതിയുമായി യുവതി

> **Lead Summary:** **മാന്നാർ : ** ഒന്നേകാൽ വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസിൽ പരാതി നൽകി.

## Article Content

**മാന്നാർ : ** ഒന്നേകാൽ വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസിൽ പരാതി നൽകി.

മാന്നാർ കുട്ടംപേരൂർ 12-ാം വാർഡിൽ എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു കാട്ടി മാന്നാർ പൊലീസിൽ പരാതി നൽകിയത്.

രണ്ടു ദിവസം മുൻപാണ് ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ചതിന് അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപു രണ്ടുവട്ടം വിവാഹ മോചിതയായ അനീഷ സമൂഹമാധ്യമം വഴി പരിചയത്തിലായ നജുമുദീനൊപ്പം 2022 ഏപ്രിൽ മുതൽ ജീവിക്കുകയായിരുന്നെങ്കിലും ഔദ്യോഗികമായി വിവാഹിതരായിരുന്നില്ല.

ഇതിനിടെയാണു അനീഷ നജുമുദീനു മറ്റു രണ്ടു ഭാര്യമാർ ഉണ്ടെന്നറിഞ്ഞത്. അനീഷ ഗർഭിണിയായിരുന്ന സമയത്തു നജുമുദീൻ മറ്റൊരു സ്ത്രീയെകൂടി വിവാഹം ചെയ്തതോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

2023ൽ പിഞ്ചുകുഞ്ഞുമായി മാന്നാറിലുള്ള വീട്ടിലേക്കു തിരിച്ചെത്തിയ അനീഷ പിതാവ് ഇസ്മായേലിനോടൊപ്പം ആണ് താമസിക്കുന്നത്.

നജുമുദീൻ മറ്റു വിവാഹങ്ങൾ കഴിച്ച വിവരം മറച്ചുവച്ചു കൂടെ താമസിപ്പിച്ചതെന്ന് അനീഷ പൊലീസിനു മൊഴി നൽകി. കുട്ടിയെ ഉപദ്രവിച്ച കേസിൽ അനീഷയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മർദനത്തിനിരയായ കുഞ്ഞിനെയും അനീഷയുടെ ആദ്യ വിവാഹത്തിലുള്ള മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211149/while-living-with-him-he-found-out-that-he-had-2-other-wifes-married-again-when-she-got-pregnant-the-woman-complained)