---
title: "#suicidecase | കുടുംബത്തിലെ മൂന്ന് പേരുടെ മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി"
english_title: "#Death of #three #members of the #family, #suicide #note #found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211106/death-of-three-members-of-the-family-suicide-note-found"
published_at: "2024-06-10T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666680c5cee46_suicide.jpg"
keywords: []
---

# #suicidecase | കുടുംബത്തിലെ മൂന്ന് പേരുടെ മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം :** നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി.

## Article Content

**തിരുവനന്തപുരം :** നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി.

കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമർശം. തമിഴ് നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു.

പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്. മണിലാൽ, ഭാര്യ സ്മിത, മകൻ അബി ലാൽ എന്നിവരെയാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ്‌ മരണമെന്നാണ് പൊലീസ് നിഗമനം.

**(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)**

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211106/death-of-three-members-of-the-family-suicide-note-found)