---
title: "#HajjCamp | നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന്‌  4478 പേർ പറന്നു"
english_title: "4478 #people flew from #Nedumbassery #Hajj #Camp"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211102/4478-people-flew-from-nedumbassery-hajj-camp"
published_at: "2024-06-10T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66667cbf18b54_hajj.jpg"
keywords: []
---

# #HajjCamp | നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന്‌  4478 പേർ പറന്നു

> **Lead Summary:** **നെടുമ്പാശേരി :** നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന്‌ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയായത് 4478 പേർ.

## Article Content

**നെടുമ്പാശേരി :** നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന്‌ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയായത് 4478 പേർ.

തീർഥാടകരിൽ 1924 പുരുഷന്മാരും 2554 സ്ത്രീകളുമുണ്ടായിരുന്നു. സൗദി എയർലൈൻസിന്റെ 16 വിമാനങ്ങളാണ് ഇവർക്കായി സർവീസ് നടത്തിയത്.

എറണാകുളം ജില്ലയിൽനിന്നായിരുന്നു കൂടുതൽപേർ–- 1462. മെയ് 26 നാണ് നെടുമ്പാശേരിയിൽനിന്ന്‌ തീർഥാടകരുമായി ആദ്യവിമാനം പറന്നുയർന്നത്. ഞായറാഴ്ച പകൽ 12.10ന് അവസാന വിമാനത്തിൽ 213 പേർ യാത്രതിരിച്ചു. ജൂലൈ 10 മുതൽ 21 വരെയാണ് മടക്കയാത്ര.

ജിദ്ദവഴി മക്കയിലെത്തിയ തീർഥാടകർ മദീന വിമാനത്താവളത്തിൽനിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരിയിൽ നടന്ന ഹജ്ജ് ക്യാമ്പ് സമാപിച്ചു.

സമാപനദിവസമായ ഞായറാഴ്ച കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ഹജ്ജ് കമ്മിറ്റി അംഗവുമായ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

തസ്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ബോധനപ്രസംഗവും അൻവർ സാദത്ത് എംഎൽഎ സമാപനപ്രഭാഷണവും നടത്തി. എം ഐ ഷാജി, സഫർ കയാൽ, അഡ്വ. മുഹമ്മദ് ഷാ, എ എം യൂസഫ്, ടി എം സക്കീർ ഹുസൈൻ, എം കെ ബാബു, സി കെ സലീം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211102/4478-people-flew-from-nedumbassery-hajj-camp)