---
title: "#cobra | മൂർഖനെ വിഴുങ്ങിക്കൊണ്ടിരുന്ന  രാജവെമ്പാലയെ കണ്ട് നാട്ടുകാർ ഭയന്നോടി"
english_title: "The #locals were #horrified to see the #cobra #devouring the #cobra"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211101/the-locals-were-horrified-to-see-the-cobra-devouring-the-cobra"
published_at: "2024-06-10T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66667afd4639b_cobra.jpg"
keywords: []
---

# #cobra | മൂർഖനെ വിഴുങ്ങിക്കൊണ്ടിരുന്ന  രാജവെമ്പാലയെ കണ്ട് നാട്ടുകാർ ഭയന്നോടി

> **Lead Summary:** **പെരുമ്പാവൂർ : ** വേങ്ങൂരിൽ രാജവെമ്പാലയെ നാട്ടിലും പുഴയോരത്തും കണ്ടുതുടങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ.

## Article Content

**പെരുമ്പാവൂർ : ** വേങ്ങൂരിൽ രാജവെമ്പാലയെ നാട്ടിലും പുഴയോരത്തും കണ്ടുതുടങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ.

പാണിയേലി പോര് കടവിനുസമീപം മുൻ പഞ്ചായത്ത് പ്രസിഡന്റ് എം എ ഷാജിയും സുഹൃത്തുക്കളും കുളിക്കാനിറങ്ങുന്നതിനിടെയാണ് രാജവെമ്പാല മൂർഖനെ വിഴുങ്ങുന്നത് കണ്ടത്.

12 അടി നീളമുള്ള രാജവെമ്പാല 10 മിനിറ്റുകൊണ്ട് മൂർഖനെ വിഴുങ്ങിയശേഷം പുഴയിലൂടെ പോയി.

രാജവെമ്പാലയെ കണ്ടതോടെ കൈയിലുണ്ടായിരുന്ന കുടയും മറ്റും ഉപേക്ഷിച്ച് ഇവർ ഓടിരക്ഷപ്പെട്ടു. നാട്ടുകാർ കുളിക്കാനും മീൻപിടിക്കാനും എത്തുന്ന കടവാണിത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211101/the-locals-were-horrified-to-see-the-cobra-devouring-the-cobra)