---
title: "#swimming | "ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ, എല്ലാവരും നീന്തൽ പരിശീലിക്കൂ;കൈയും കാലും കെട്ടി  16 പെൺകുട്ടികൾ  പെരിയാർ നീന്തിക്കടന്നു"
english_title: ""Let there be no more #drownings, #everyone practice #swimming; #16 #girls #swim #across #Periyar with their #arms and legs tied"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210959/3let-there-be-no-more-3drownings-everyone-practice-swimming-16-girls-swim-across-periyar-with-their-arms-and-legs-tied"
published_at: "2024-06-09T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666556f5a808a_periyar.jpg"
keywords: []
---

# #swimming | "ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ, എല്ലാവരും നീന്തൽ പരിശീലിക്കൂ;കൈയും കാലും കെട്ടി  16 പെൺകുട്ടികൾ  പെരിയാർ നീന്തിക്കടന്നു

> **Lead Summary:** > **ആലുവ : ** "ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ, എല്ലാവരും നീന്തൽ പരിശീലിക്കൂ' ക്യാമ്പയിനുമായി 16 വയസ്സുവരെയുള്ള 16 പെൺകുട്ടികൾ കൈകൾ പുറകിൽ ബന്ധിച്ച്, കാലുകൾ കെട്ടി പെരിയാർ നീന്തിക്കടന്നു.

## Article Content

> **ആലുവ : ** "ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ, എല്ലാവരും നീന്തൽ പരിശീലിക്കൂ' ക്യാമ്പയിനുമായി 16 വയസ്സുവരെയുള്ള 16 പെൺകുട്ടികൾ കൈകൾ പുറകിൽ ബന്ധിച്ച്, കാലുകൾ കെട്ടി പെരിയാർ നീന്തിക്കടന്നു.

പെരിയാറിന്റെ ആലുവ മണപ്പുറം മണ്ഡപംകടവിൽനിന്ന്‌ മണപ്പുറം ദേശം കടവിലേക്ക് 780 മീറ്ററാണ് ഇവർ കുറുകെനീന്തി കയറിയത്. ശനി രാവിലെ 8.20ന് തുടങ്ങിയ നീന്തൽ ഒമ്പതിന് സമാപിച്ചു. നീന്തൽ പരിശീലകനായ സജി വാളശേരിയുടെ നേതൃത്വത്തിൽ എല്ലാ സുരക്ഷയും ഒരുക്കിയിരുന്നു.

  മണികർണിക അനിൽ (7), കെ ആർ ആദിത്യ (8), ആവന്തിക വളേരി (8), സോഫിയ തേരേസ സോണി (8), എം എ കൃഷ്ണേന്ദു (9), അലീന ജോബി (11), കെ കെ അരുണ (11), കെ കെ അരുണിമ (11), മേരി സന ഡെന്നി (12), ക്യൂൻ ഫിസ ഫിനീഷ് (12), അലോണ ജോബി (13), നിഹാരിക ബിജു (13), നിരഞ്‌ജന ബിജു (13),

അനുഗ്രഹ രാജേഷ് (15), കെ ആർ ദേവിക (16), കെ എം ശ്രീദേവി (16) എന്നിവരായിരുന്നു നീന്തിക്കടന്നത്. ഇരട്ടസഹോദരങ്ങൾ ഉൾപ്പെടെ നീന്തലിലുണ്ടായിരുന്നു.   മണപ്പുറം മണ്ഡപംകടവിൽ ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.

മണപ്പുറം ദേശം കടവിൽ കൗൺസിലർ വി എൻ സുനീഷ്, ചൂർണിക്കര പഞ്ചായത്ത്‌ അംഗം രമണൻ ചേലാക്കുന്ന് എന്നിവർ നീന്തിയെത്തിയവരെ സ്വീകരിച്ചു.

നവംബർ ഒന്നിന് ആരംഭിച്ച് മെയ് 31ന് അവസാനിച്ച സൗജന്യ നീന്തൽ പരിശീലനത്തിൽ 2962 പേരാണ് പങ്കെടുത്തത്. ഇതിൽ 333 പേർ പെരിയാർ കുറുകെ നീന്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210959/3let-there-be-no-more-3drownings-everyone-practice-swimming-16-girls-swim-across-periyar-with-their-arms-and-legs-tied)