---
title: "#destroyed | ഒറ്റയാന്‍ ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു"
english_title: "#Descended #alone; #Crops were #extensively #destroyed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210934/descended-alone-crops-were-extensively-destroyed"
published_at: "2024-06-09T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66653f04d78ce_ctops.jpg"
keywords: []
---

# #destroyed | ഒറ്റയാന്‍ ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

> **Lead Summary:** **കവളങ്ങാട് :** നീണ്ടപാറ വായനശാലപ്പടിക്ക് മുകൾഭാഗത്ത് ഒറ്റയാൻ ഇറങ്ങി. വെള്ളി രാത്രിയാണ്‌ കാട്ടാന വ്യാപകമായി കൃഷിയും നശിപ്പിച്ചത്‌.

## Article Content

**കവളങ്ങാട് :** നീണ്ടപാറ വായനശാലപ്പടിക്ക് മുകൾഭാഗത്ത് ഒറ്റയാൻ ഇറങ്ങി. വെള്ളി രാത്രിയാണ്‌ കാട്ടാന വ്യാപകമായി കൃഷിയും നശിപ്പിച്ചത്‌.

കൊച്ചുപുത്തൻപുരയിൽ ഗീവറുഗീസ്, മഠത്തിക്കുടി രാജൻ, കൊച്ചുപുത്തൻപുര കുര്യാക്കോസ്, വർക്കി പുല്ലൻ, സ്‌കറിയ, നടുക്കുടി ജോളി, നാട്ടുവാതിക്കൽ ഷാജി, ചെല്ലാകുന്നത്ത് സന്തോഷ് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്.

തെങ്ങ്, അടയ്‌ക്കാമരം, വാഴ, പ്ലാവ്, മാവ്, കുരുമുളക്, കൊക്കോ തുടങ്ങിയവ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്നുദിവസമായി പെരിയാർ കടന്ന് രാത്രിയിലാണ്‌ കാട്ടാന എത്തുന്നത്.

വനത്തിൽനിന്ന്‌ ഒരു കിലോമീറ്റർ ദൂരത്ത് റോഡരികിലുള്ള നടുക്കുടി ജോളിയുടെ വീട്ടുമുറ്റത്തുവരെ ഒറ്റയാനെത്തി. വനാതിർത്തികളിൽ വൈദ്യുതിവേലി സ്ഥാപിച്ച് കാട്ടാനശല്യം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210934/descended-alone-crops-were-extensively-destroyed)