---
title: "#arrest | വാഹനങ്ങൾ പൊളിച്ച്‌ കഷണങ്ങളാക്കി വിൽപ്പന നടത്തുന്ന നാലംഗസംഘം പിടിയിൽ"
english_title: "A four-member #gang who #dismantles #vehicles and #sells them in #pieces has #been #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210915/a-four-member-gang-who-dismantles-vehicles-and-sells-them-in-pieces-has-been-arrested"
published_at: "2024-06-09T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665315939bf5_arrest.jpg"
keywords: []
---

# #arrest | വാഹനങ്ങൾ പൊളിച്ച്‌ കഷണങ്ങളാക്കി വിൽപ്പന നടത്തുന്ന നാലംഗസംഘം പിടിയിൽ

> **Lead Summary:** **കൊച്ചി :** മോഷ്‌ടിച്ച വാഹനങ്ങൾ പൊളിച്ച്‌ കഷണങ്ങളാക്കി വിൽപ്പന നടത്തുന്ന നാലംഗസംഘം പിടിയിൽ.

## Article Content

**കൊച്ചി :** മോഷ്‌ടിച്ച വാഹനങ്ങൾ പൊളിച്ച്‌ കഷണങ്ങളാക്കി വിൽപ്പന നടത്തുന്ന നാലംഗസംഘം പിടിയിൽ.

പത്തനംതിട്ട സ്വദേശികളായ അഖിൽ ജയൻ (22), മനു (19), നിരഞ്ജൻ (27), ജോൺസ്‌ (30) എന്നിവരെയാണ്‌ എറണാകുളം സൗത്ത്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഒഎൽഎക്‌സിലൂടെയും മറ്റും എറണാകുളത്തും സമീപപ്രദേശങ്ങളിലുംനിന്ന്‌ മോഷ്‌ടിക്കുന്ന ബൈക്കുകൾ പത്തനംതിട്ട കുമ്പനാട്ടുള്ള സംഘത്തിന്റെ ഷോറൂം സമാനമായ വർക്‌ഷോപ്പിലെത്തിച്ച്‌ കഷണങ്ങളാക്കും.

പിന്നീട്‌ ഒഎൽഎക്‌സിലും വർക്‌ഷോപ്പിലുമെത്തുന്ന ആവശ്യക്കാർക്ക്‌ വിൽക്കും. തിരുവല്ല, എറണാകുളം നോർത്ത്‌, എറണാകുളം സൗത്ത്‌, കടവന്ത്ര, പാലാരിവട്ടം സ്റ്റേഷൻ പരിധിയിൽനിന്ന്‌ ബൈക്കുകൾ മോഷ്‌ടിച്ചുവെന്ന്‌ പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു.

പൊളിച്ച ബൈക്കുകളിൽ ചിലത്‌ കുമ്പനാട്ടുള്ള വർക്‌ഷോപ്പിൽനിന്നും ആറന്മുളയിലുള്ള അഖിലിന്റെ വീട്ടിൽനിന്നും കണ്ടെടുത്തു. എറണാകുളം എസിപി പി രാജ്കുമാറിന്റെ പ്രത്യേക സ്‌ക്വാഡും എറണാകുളം സൗത്ത്‌ പൊലീസും ചേർന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210915/a-four-member-gang-who-dismantles-vehicles-and-sells-them-in-pieces-has-been-arrested)