---
title: "#injured | ഇല്ലിക്കൽ കല്ലിലെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്"
english_title: "#Students who #reached #Illikal #Kall were #injured by #lightning"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210710/students-who-reached-illikal-kall-were-injured-by-lightning"
published_at: "2024-06-08T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663e049685cb_minnal.jpg"
keywords: []
---

# #injured | ഇല്ലിക്കൽ കല്ലിലെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

> **Lead Summary:** **കോട്ടയം : ** വിനോദസഞ്ചാര കേന്ദ്രമായ കോട്ടയത്തെ ഇല്ലിക്കൽ കല്ലിലെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്.

## Article Content

**കോട്ടയം : ** വിനോദസഞ്ചാര കേന്ദ്രമായ കോട്ടയത്തെ ഇല്ലിക്കൽ കല്ലിലെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്.

മിന്നൽ സാധ്യത കണക്കിലെടുത്ത് ഇലവീഴാപൂഞ്ചിറയിലേയ്ക്കും, ഇല്ലിക്കകല്ലിലേയ്കും രണ്ടു ദിവസത്തേയ്ക്ക് സഞ്ചാരികളെ വിലക്കി കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയിൽ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളിൽ പിടിച്ചുനിൽക്കുകയായിരുന്ന 2 പേർക്കാണ് ആഘാതമേറ്റത്.

സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാർ ചേർന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210710/students-who-reached-illikal-kall-were-injured-by-lightning)