---
title: "#accident | ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു"
english_title: "The #biker #died #instantly after #his #bike #hit the #bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210602/the-biker-died-instantly-after-his-bike-hit-the-bus"
published_at: "2024-06-07T18:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66630b06d326a_bus.jpg"
keywords: []
---

# #accident | ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു

> **Lead Summary:** **തൃശൂർ:** തൃശൂർ പൂവത്തൂരിൽ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു.

## Article Content

**തൃശൂർ:** തൃശൂർ പൂവത്തൂരിൽ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു.

പൂവത്തൂർ രായം മരക്കാർ വീട്ടിൽ മുഹമ്മദ് സഫർ (18) ആണ് മരിച്ചത്. കേച്ചേരി, മുല്ലശേരി റൂട്ടിലോടുന്ന വിഘ്നേശ്വര ബസിലാണ് ബൈക്കിടിച്ചത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മുഹമ്മദ് സഫർ.

അതേസമയം, കാസർകോട് തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് (25), പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210602/the-biker-died-instantly-after-his-bike-hit-the-bus)