---
title: " #broken | കാനയ്‌ക്ക്‌ മുകളിലെ സ്ലാബുകൾ പൊട്ടിയതിനാൽ കാൽനടയാത്രികരടക്കം ബുദ്ധിമുട്ടിൽ"
english_title: "#Pedestrians are also in #trouble as the #slabs #above the #cana are #broken"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210453/pedestrians-are-also-in-trouble-as-the-slabs-above-the-cana-are-broken"
published_at: "2024-06-07T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666285cbcb24d_cana.jpg"
keywords: []
---

#  #broken | കാനയ്‌ക്ക്‌ മുകളിലെ സ്ലാബുകൾ പൊട്ടിയതിനാൽ കാൽനടയാത്രികരടക്കം ബുദ്ധിമുട്ടിൽ

> **Lead Summary:** **പറവൂർ : ** ചേന്ദമംഗലം കവലയിൽ കാനയ്‌ക്ക്‌ മുകളിലെ സ്ലാബുകൾ പൊട്ടിയതിനാൽ കാൽനടയാത്രികരടക്കം ബുദ്ധിമുട്ടിൽ.

## Article Content

**പറവൂർ : ** ചേന്ദമംഗലം കവലയിൽ കാനയ്‌ക്ക്‌ മുകളിലെ സ്ലാബുകൾ പൊട്ടിയതിനാൽ കാൽനടയാത്രികരടക്കം ബുദ്ധിമുട്ടിൽ.

കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായപ്പോൾ കവലയിൽ ഒരാഴ്ചമുമ്പ് ശുചീകരണം ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വിഭാഗത്തിന്റെ റണ്ണിങ് കോൺട്രാക്ടിലാണ്‌ പ്രവൃത്തികൾ നടന്നത്. മണ്ണുമാന്തികൊണ്ട് ശുചീകരിക്കുന്നതിനിടെ സ്ലാബുകളിൽ ചിലത്‌ പൊട്ടി.

പൊട്ടിയ സ്ലാബുകളും മൺകൂനയും അപകടഭീഷണി ഉയർത്തുകയാണ്. റോഡിന് വീതികുറവായ ഇവിടെ ഇതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

പുല്ലംകുളം ഭാഗത്തുനിന്ന്‌ നഗരത്തിലേക്കുവരുന്ന വലിയ വാഹനങ്ങൾ തിരിയാൻ പ്രയാസമാണ്. കാനയുടെ മുകളിൽ പുതിയ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210453/pedestrians-are-also-in-trouble-as-the-slabs-above-the-cana-are-broken)