---
title: "#toilet | ടോയ്‌ലെറ്റ് കോംപ്ലക്സ് തുറന്നു"
english_title: "The #toilet #complex was #opened"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210450/the-toilet-complex-was-opened"
published_at: "2024-06-07T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666284c352237_toilet.jpg"
keywords: []
---

# #toilet | ടോയ്‌ലെറ്റ് കോംപ്ലക്സ് തുറന്നു

> **Lead Summary:** **വൈപ്പിൻ : ** കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപയ്ക്ക് എടവനക്കാട് എച്ച്ഐഎച്ച്എസ്എസിൽ ടോയ്‌ലെറ്റ് ബ്ലോക്ക് പണി പൂർത്തിയാക്കി.

## Article Content

**വൈപ്പിൻ : ** കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപയ്ക്ക് എടവനക്കാട് എച്ച്ഐഎച്ച്എസ്എസിൽ ടോയ്‌ലെറ്റ് ബ്ലോക്ക് പണി പൂർത്തിയാക്കി.

ഇതിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. സ്കൂളുമായി ബന്ധപ്പെട്ട മൂന്നേക്കറിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ അധികൃതരുടെ ധാരണപത്രം മാത്രമേ അതിനാവശ്യമുള്ളൂവെന്നും എംഎൽഎ വ്യക്തമാക്കി.

സ്കൂളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക്‌ എംഎൽഎ ഉപഹാരം നൽകി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ എ സാജിത് പദ്ധതി വിശദീകരിച്ചു.

അംഗം പി എൻ തങ്കരാജ്, പഞ്ചായത്ത്‌ അംഗം ബിസ്നി പ്രദീഷ്, പ്രിൻസിപ്പൽ വി യു നജിയ, പിടിഎ പ്രസിഡന്റ് മുല്ലക്കര സക്കറിയ, മാനേജർ സി എസ് മുഹമ്മദ് റാഫി, വൈസ് പ്രിൻസിപ്പൽ നോബി ടി മുഹമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210450/the-toilet-complex-was-opened)