---
title: "#fund | മുകേഷ് തങ്കപ്പന്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചു"
english_title: "#MukeshTankappan has #formed a #medical #relief #fund"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210355/mukeshtankappan-has-formed-a-medical-relief-fund"
published_at: "2024-06-06T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661b54692e57_heping.jpg"
keywords: []
---

# #fund | മുകേഷ് തങ്കപ്പന്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചു

> **Lead Summary:** **പിറവം :** പിറവം നഗരസഭ 22-ാം ഡിവിഷനിലെ മുന്‍ കൗണ്‍സിലറായിരുന്ന മുകേഷ് തങ്കപ്പന്‍ , ഐക്കരേത്ത് വീട്, കളമ്പൂര്‍ അതീവ ഗുരുതരമായ അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ (AML- തരം ബ്ലഡ് ക്യാൻസർ) രോഗം ബാധിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ഐ.സി.യു.വി. ലാണ്.

## Article Content

**പിറവം :** പിറവം നഗരസഭ 22-ാം ഡിവിഷനിലെ മുന്‍ കൗണ്‍സിലറായിരുന്ന മുകേഷ് തങ്കപ്പന്‍ , ഐക്കരേത്ത് വീട്, കളമ്പൂര്‍ അതീവ ഗുരുതരമായ അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ (AML- തരം ബ്ലഡ് ക്യാൻസർ) രോഗം ബാധിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ഐ.സി.യു.വി. ലാണ്.

ചികിത്സക്ക് ഏകദേശം 50 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത്. എം. പി. ഐയിലെ താത്കാലിക ജീവനക്കാരൻ ആണ്. ഒരു വയസുള്ള കുട്ടിയും ഭാര്യയും രോഗശയ്യയിലുള്ള മാതാ പിതാക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

ചികിത്സാ ചിലവ് നിർധന കുടുംബത്തിനു ചിന്തിക്കാവുന്നതിലും അധികമാണ്. ആയത് കണ്ടെത്തുന്നതിന് വേണ്ടി അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ., നഗരസഭ വൈസ് ചെയര്‍മാന്‍ കെ. പി. സലീം, കൗണ്‍സിലര്‍ തോമസ് മല്ലിപ്പുറം എന്നിവര്‍ രക്ഷാധികാരികളായും നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു ചെയർമാനായും കൗണ്‍സിലര്‍ രാജു പാണാലിക്കല്‍ കൺവീനറായും,ഡോ. അജേഷ് മനോഹർ ട്രഷറർ ആയും താഴെ പറയും പ്രകാരം പിറവം യൂണിയന്‍ ബാങ്കില്‍ മുകേഷ് തങ്കപ്പന്‍ ചികിത്സാ സഹായ നിധി എന്ന പേരില്‍ അക്കൗണ്ട് രൂപീകരിച്ചു.

ജൂൺ 7 വെള്ളിയാഴ്ച രാവിലെ അഡ്വ. അനൂപ് ജേക്കബ് എം. എൽ.എ ,ചെയർപേഴ്സൺ അഡ്വ ജൂലി സാബു, വൈ. ചെയർമാൻ കെ.പി സലിം എന്നിവരുടെ നേതൃത്വത്തിൽ പിറവം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ പിരിക്കുവാനും ശനി, ഞായർ ദിവസങ്ങളിൽ നഗരസഭ കൗൺസിലർമാരുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ നഗരസഭയിലെ വാർഡുകൾ കേന്ദ്രീകരിച്ചു പിരിവ് നടത്തുകയും ചെയ്യുന്നു.

മുകേഷ് തങ്കപ്പൻ സഹായനിധി

അക്കൗണ്ട് നമ്പർ : 607902010014539

IFSC കോഡ്: UBIN0560791 യൂണിയൻ ബാങ്ക്, പിറവം

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210355/mukeshtankappan-has-formed-a-medical-relief-fund)