---
title: "#arrest |ഫെയ്‌സ്ബുക്ക് സൗഹൃദം, യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചു; 42-കാരന്‍ അറസ്റ്റില്‍"
english_title: "The #Facebook #friendship #circulated the #woman's #private #pictures; A 42-year-old man was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210354/the-facebook-friendship-circulated-the-womans-private-pictures-a-42-year-old-man-was-arrested"
published_at: "2024-06-06T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661b136de287_arrest.jpg"
keywords: []
---

# #arrest |ഫെയ്‌സ്ബുക്ക് സൗഹൃദം, യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചു; 42-കാരന്‍ അറസ്റ്റില്‍

> **Lead Summary:** **കോട്ടയം:** ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കോട്ടയം:** ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി കരിനിലം പുതുപ്പറമ്പില്‍ വീട്ടില്‍ സുജിന്‍ ബാബുവിനെ (42) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസെടുത്ത് പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210354/the-facebook-friendship-circulated-the-womans-private-pictures-a-42-year-old-man-was-arrested)