---
title: "#accident | ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു"
english_title: " The #student #died after the #bikes #collided"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210198/the-student-died-after-the-bikes-collided"
published_at: "2024-06-06T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66613e8fc6ec9_accident.jpg"
keywords: []
---

# #accident | ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

> **Lead Summary:** മലപ്പുറം : ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവി കുട്ടിയുടെ മകൻ അഹമ്മദ് റിജാസ് ആണ് മരിച്ചത്.

## Article Content

മലപ്പുറം : ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവി കുട്ടിയുടെ മകൻ അഹമ്മദ് റിജാസ് ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ഏഴിനാണ് അപകടം. പാലത്തിന്റെ കൈവരി തകർന്ന സ്ഥലത്തെ അപകടം ഒഴിവാക്കാൻ താൽക്കാലികമായി വച്ച വീപ്പ (ഡ്രം) വെട്ടിച്ചപ്പോൾ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നു പുലർച്ചെ 2ന് മരിച്ചു. മങ്കട പള്ളിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210198/the-student-died-after-the-bikes-collided)