---
title: "#Readingroom | വായനശാല ബാലവേദി കുട്ടികൾ തേവയ്ക്കൽ പൊന്നക്കുടം കാവ് സന്ദർശിച്ചു"
english_title: "#Reading #room #Balavedi #children visited #Thevakal #Ponnakudam Kav"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210191/reading-room-balavedi-children-visited-thevakal-ponnakudam-kav"
published_at: "2024-06-06T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66613cdbb9032_read.jpg"
keywords: []
---

# #Readingroom | വായനശാല ബാലവേദി കുട്ടികൾ തേവയ്ക്കൽ പൊന്നക്കുടം കാവ് സന്ദർശിച്ചു

> **Lead Summary:** **തൃക്കാക്കര : ** തെങ്ങോട് ഗ്രാമീണ വായനശാല ബാലവേദി കുട്ടികൾ തേവയ്ക്കൽ പൊന്നക്കുടം കാവ് സന്ദർശിച്ചു.

## Article Content

**തൃക്കാക്കര : ** തെങ്ങോട് ഗ്രാമീണ വായനശാല ബാലവേദി കുട്ടികൾ തേവയ്ക്കൽ പൊന്നക്കുടം കാവ് സന്ദർശിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ എൻ സന്തോഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 300 വർഷം പഴക്കമുള്ളതും എട്ടേക്കറിൽ പരന്നുകിടക്കുന്നതുമാണ്‌ പൊന്നക്കുടം കാവും പരിസരവും.

അറുന്നൂറിൽപ്പരം വൃക്ഷലതാദികളാൽ സമ്പന്നമായതും പലതരം പൂമ്പാറ്റകളും ജന്തുജാലങ്ങളുടെയും ആവാസവ്യവസ്ഥയുമാണിവിടം.

കാവിന്റെ സവിശേഷതകളും പ്രാധാന്യവും പൊന്നക്കുടം ദേവസ്വം ട്രസ്റ്റ് അംഗം പി കെ രാമചന്ദ്രനും ട്രസ്റ്റ് അംഗം പി ജി ശശീന്ദ്രനും വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210191/reading-room-balavedi-children-visited-thevakal-ponnakudam-kav)