---
title: "#Hajj | ഹജ്ജ്:  577 തീർഥാടകർകൂടി യാത്രതിരിച്ചു"
english_title: "#Hajj: 577 more ##pilgrims #left"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210189/hajj-577-more-pilgrims-left"
published_at: "2024-06-06T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66613a477f050_hajj.jpg"
keywords: []
---

# #Hajj | ഹജ്ജ്:  577 തീർഥാടകർകൂടി യാത്രതിരിച്ചു

> **Lead Summary:** **നെടുമ്പാശേരി : ** സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന് രണ്ടുദിവസങ്ങളിലായി 577 തീർഥാടകർ മക്കയിലേക്ക് യാത്രതിരിച്ചു.

## Article Content

**നെടുമ്പാശേരി : ** സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന് രണ്ടുദിവസങ്ങളിലായി 577 തീർഥാടകർ മക്കയിലേക്ക് യാത്രതിരിച്ചു.

ബുധൻ പകൽ 12.10നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ 288 തീർഥാടകരും വ്യാഴം പുലർച്ചെ മൂന്നിനുള്ള വിമാനത്തിൽ 289 പേരും യാത്രതിരിച്ചു.

യാത്രയയപ്പുസമ്മേളനത്തിൽ അൻവർ സാദത്ത് എംഎൽഎ, ഹജ്ജ് കമ്മിറ്റി ജനറൽ കൺവീനർ സഫർ കയാൽ, സി കെ സലിം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210189/hajj-577-more-pilgrims-left)