---
title: "#Koothattukulam | ഫലവൃക്ഷത്തോട്ടം കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ ഒരുങ്ങി"
english_title: "#Fruit #Tree #Orchard #Koothattukulam #Govt. #Prepared for #UP #school"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210187/fruit-tree-orchard-koothattukulam-govt-prepared-for-up-school"
published_at: "2024-06-06T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661398643d0e_orchid.jpg"
keywords: []
---

# #Koothattukulam | ഫലവൃക്ഷത്തോട്ടം കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ ഒരുങ്ങി

> **Lead Summary:** കൂത്താട്ടുകുളം : കൃഷിയാണ് ജീവിതമെന്ന് സ്വയം തെളിയിച്ച യുവകർഷകൻ ഡയസ് പി വർഗീസിന്റെ ഫലവൃക്ഷത്തോട്ടം കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ ഒരുങ്ങി.

## Article Content

കൂത്താട്ടുകുളം : കൃഷിയാണ് ജീവിതമെന്ന് സ്വയം തെളിയിച്ച യുവകർഷകൻ ഡയസ് പി വർഗീസിന്റെ ഫലവൃക്ഷത്തോട്ടം കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ ഒരുങ്ങി.

മൂന്നുവർഷംകൊണ്ട് വിളവുതരുന്ന മാവുകൾ, അബിയു, ചാമിലിയാങ്, ഓറഞ്ച്, സപ്പോട്ട, പോൺഡ് ആപ്പിൾ തുടങ്ങിയ വിവിധയിനം ഫലവൃക്ഷങ്ങളാണ് സ്കൂളിൽ വച്ചുപിടിപ്പിച്ചത്.

കിഴകൊമ്പിലെ 70 സെന്റിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള മുന്നൂറിലേറെ പഴവർഗങ്ങൾ കൃഷി ചെയ്യുന്ന കർഷകനാണ് പാറയിൽപീടികയിൽ ഡയസ് പി വർഗീസ്. കേരള ജേർണലിസ്റ്റ് യൂണിയൻ കൂത്താട്ടുകുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡയസ് ഉദ്ഘാടനം ചെയ്തു.

വിത്സൺ വേതാനി അധ്യക്ഷനായി. പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ വിജയകുമാർ കൂത്താട്ടുകുളം മുഖ്യസന്ദേശം നൽകി. അപ്പു കോട്ടക്കൽ, സുനീഷ് മണ്ണത്തൂർ, ലോട്ടസ് ജോർജ്, മനോജ് കരുണാകരൻ, എം കെ ഹരികുമാർ, ടി വി മായ, എൻ എം ഷീജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210187/fruit-tree-orchard-koothattukulam-govt-prepared-for-up-school)