---
title: "#privatebus | കവലയിൽ രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയുരസി"
english_title: "Two #privatebuses #collided at the #intersection"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210180/two-privatebuses-collided-at-the-intersection"
published_at: "2024-06-06T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661367a0f7df_bus.jpg"
keywords: []
---

# #privatebus | കവലയിൽ രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയുരസി

> **Lead Summary:** **കളമശേരി : ** മരണപ്പാച്ചിലിൽ കളമശേരിയിൽ കുസാറ്റ് സിഗ്നൽ കവലയിൽ രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയുരസി.

## Article Content

**കളമശേരി : ** മരണപ്പാച്ചിലിൽ കളമശേരിയിൽ കുസാറ്റ് സിഗ്നൽ കവലയിൽ രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയുരസി.

അപകടത്തിൽ ബസിന് കേടുപ്പറ്റി. യാത്രക്കാർക്ക് പരിക്കില്ല. പൊലീസെത്തി ബസുകൾ സ്ഥലത്തുനിന്ന് നീക്കി. യാത്രക്കാർക്ക് പണം തിരികെ നൽകി.

ബുധൻ പകൽ 11.45 ഓടെ ആലുവയിൽനിന്ന് തേവരയ്ക്ക് പോകുകയായിരുന്ന മാഞ്ഞൂരാൻ, എറണാകുളം സൗത്തിലേക്ക് പോകുന്ന ജേക്കബ് ബസുകളാണ് സിഗ്നലിൽ കൂട്ടിയുരസിയത്.

മാഞ്ഞൂരാൻ ബസിനെ ഇടതുവശത്തുകൂടെ ജേക്കബ് ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും അറിയിച്ചതനുസരിച്ച് കളമശേരി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210180/two-privatebuses-collided-at-the-intersection)