---
title: "#KPChandrababu | കെ പി ചന്ദ്രബാബുവിന്റെ  രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "#KPChandrababu's #Martyrdom #Day #observed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209929/kpchandrababus-martyrdom-day-observed"
published_at: "2024-06-05T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665fe6e6a00f4_chand.jpg"
keywords: []
---

# #KPChandrababu | കെ പി ചന്ദ്രബാബുവിന്റെ  രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **വൈപ്പിൻ :** കെ പി ചന്ദ്രബാബുവിന്റെ 34–-ാം രക്തസാക്ഷിദിനം ചെറായിയിൽ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

## Article Content

**വൈപ്പിൻ :** കെ പി ചന്ദ്രബാബുവിന്റെ 34–-ാം രക്തസാക്ഷിദിനം ചെറായിയിൽ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

രാവിലെ എല്ലാ ബ്രാഞ്ചുകളിലും ലോക്കൽ സെന്ററിലും പതാക ഉയർത്തി. രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

വൈകിട്ട് പ്രകടനത്തിനുശേഷം ശ്രീനാരായണ സാംസ്കാരിക സംഘം ഹാളിൽ നടന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ബി സജീവൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു മുഖ്യപ്രഭാഷണം നടത്തി.

സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളെ ആദരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി ലൂയിസ്, കെ കെ ജോഷി, എ കെ ശശി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എൻ എസ് സൂരജ്, സെക്രട്ടറി കെ വി നിജിൽ, വി ബി സേതുലാൽ, കെ എസ് സജീഷ്, ജിഷ്ണു ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209929/kpchandrababus-martyrdom-day-observed)