---
title: "#campaign | സ്നേഹിത @ സ്കൂൾ പദ്ധതിയുടെ ടൈംടേബിൾ കാർഡ് ക്യാമ്പയിന്‍ തുടങ്ങി"
english_title: "#Timetable card #campaign of #Snehita @ #School #project #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209928/timetable-card-campaign-of-snehita-school-project-started"
published_at: "2024-06-05T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665fe56b4422e_school.jpg"
keywords: []
---

# #campaign | സ്നേഹിത @ സ്കൂൾ പദ്ധതിയുടെ ടൈംടേബിൾ കാർഡ് ക്യാമ്പയിന്‍ തുടങ്ങി

> **Lead Summary:** **പറവൂർ : ** കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്കായ സ്നേഹിത @ സ്കൂൾ പദ്ധതിയുടെ ടൈംടേബിൾ കാർഡ് ക്യാമ്പയിന്‍ തുടങ്ങി.

## Article Content

**പറവൂർ : ** കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്കായ സ്നേഹിത @ സ്കൂൾ പദ്ധതിയുടെ ടൈംടേബിൾ കാർഡ് ക്യാമ്പയിന്‍ തുടങ്ങി.

കുന്നുകര സിഡിഎസ് പരിധിയിലുള്ള കുറ്റിപ്പുഴ ക്രിസ്തുരാജ് സ്കൂളിലെ പ്രധാനാധ്യാപിക കെ ലീനയ്‌ക്ക് ടൈംടേബിൾ കാർഡ് കൈമാറി കമ്യൂണിറ്റി കൗൺസിലർ ഷിജി ബെന്നി ഉദ്ഘാടനം ചെയ്തു. മൂത്തകുന്നം എസ്എൻഎംഎച്ച്എഎസിലെ പ്രധാനാധ്യാപിക എസ് ശ്രീകലയ്‌ക്കും ടൈംടേബിൾ കാർഡ് കൈമാറി.

എല്ലാ ക്ലാസ് മുറികളിലും പതിക്കുന്ന കാർഡിൽ കുട്ടികളുടെ പഠനവും കുടുംബപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്ന ഫോൺ നമ്പറുകളുണ്ട്.

കുട്ടികളിൽ ലിംഗസമത്വം വളർത്തുന്നതിന് ആവശ്യമായ കളികളും പരിശീലനങ്ങളും സ്നേഹിതയുടെ നേതൃത്വത്തിൽ എല്ലാമാസവും സംഘടിപ്പിക്കുന്നുണ്ട്. ഓരോ മാസത്തെയും പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള ക്യുആർ കോഡും കാർഡിലുണ്ട്.

ചുമതലയുള്ള അധ്യാപകർ വഴിയും ക്യൂ ആർ കോഡ് കുട്ടികൾക്ക് ലഭ്യമാകും. ഇതിലൂടെ വീട്ടിലിരുന്നും കുട്ടികൾക്ക് ജെൻഡർ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209928/timetable-card-campaign-of-snehita-school-project-started)