---
title: "#Jaljeevan | ജൽജീവൻ : കുഴൽ സ്ഥാപിച്ച  റോഡുകളുടെ നിർമാണം തുടങ്ങി"
english_title: "#Jaljeevan: The #construction of the #roads where the #pipes have been #installed has #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209730/jaljeevan-the-construction-of-the-roads-where-the-pipes-have-been-installed-has-started-new"
published_at: "2024-06-04T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e8c26a3216_jaljeevan.jpg"
keywords: []
---

# #Jaljeevan | ജൽജീവൻ : കുഴൽ സ്ഥാപിച്ച  റോഡുകളുടെ നിർമാണം തുടങ്ങി

> **Lead Summary:** **നെടുമ്പാശേരി :** ജൽജീവൻ മിഷന് കുഴൽ സ്ഥാപിച്ച പഞ്ചായത്ത് റോഡുകളുടെ പുനർനിർമാണം കുന്നുകര പഞ്ചായത്തിൽ തുടങ്ങി.

## Article Content

**നെടുമ്പാശേരി :** ജൽജീവൻ മിഷന് കുഴൽ സ്ഥാപിച്ച പഞ്ചായത്ത് റോഡുകളുടെ പുനർനിർമാണം കുന്നുകര പഞ്ചായത്തിൽ തുടങ്ങി.

തിങ്കളാഴ്ച നിർമാണം ആരംഭിച്ച മൂഴിക്കുളം -പുളിഞ്ചോട് റോഡ് മന്ത്രി പി രാജീവ് സന്ദർശിച്ചു. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തികവിഹിതം ഉപയോഗപ്പെടുത്തിയും ഗുണഭോക്തൃവിഹിതം വാങ്ങിയുമാണ് ജൽജീവൻ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിക്ക് കുഴൽ സ്ഥാപിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് പഞ്ചായത്തുവിഹിതം ചെലവഴിക്കണമെന്നത് കളമശേരിയിലെ മുൻ എംഎൽഎയുടെ കാലത്തുതന്നെ അംഗീകരിച്ച് വ്യവസ്ഥ ചെയ്തിരുന്നു.

എന്നാൽ, പഞ്ചായത്തുകളുടെ അപേക്ഷ പരിഗണിച്ച് കളമശേരി മണ്ഡലത്തിൽമാത്രം 18.27 കോടി രൂപ സംസ്ഥാന സർക്കാർ റോഡ് നിർമാണത്തിനായി അനുവദിച്ചു. സംസ്ഥാനത്താകെ 1250 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

നിർമാണവുമായി ബന്ധപ്പെട്ട് മെയ് 20ന് ജലഅതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും ജനപ്രതിനിധികളും പങ്കെടുത്തുചേർന്ന യോഗത്തിൽ ജൂൺ ആദ്യം നിർമാണം ആരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു.

എന്നാൽ, നിർമാണം ആരംഭിക്കുന്നതായറിഞ്ഞ്‌ രാഷ്ട്രീയപ്രേരിതമായി ചിലർ രംഗത്തുവന്നത് പ്രതിഷേധാർഹമാണ്. നാടിന്റെ വികസനകാര്യത്തിൽ എല്ലാവരും ഒരുമിച്ചുനിൽക്കുകയാണ് വേണ്ടതെന്ന്‌ മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209730/jaljeevan-the-construction-of-the-roads-where-the-pipes-have-been-installed-has-started-new)