---
title: "#kfon | ജില്ലയിലെ വീടുകളിലേക്ക്‌ ഉൾപ്പെടെ ഇന്റർനെറ്റ്‌ സേവനം;7ന്‌ കേബിൾ ഓപ്പറേറ്റർമാരുടെ യോഗം"
english_title: "#Internet #service #including to #homes in the #district; #meeting of cable #operators on 7th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209727/internet-service-including-to-homes-in-the-district-meeting-of-cable-operators-on-7th"
published_at: "2024-06-04T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e8b35da712_kfon.jpg"
keywords: []
---

# #kfon | ജില്ലയിലെ വീടുകളിലേക്ക്‌ ഉൾപ്പെടെ ഇന്റർനെറ്റ്‌ സേവനം;7ന്‌ കേബിൾ ഓപ്പറേറ്റർമാരുടെ യോഗം

> **Lead Summary:** **കൊച്ചി :** ജില്ലയിലെ വീടുകളിലേക്ക്‌ ഉൾപ്പെടെ ഇന്റർനെറ്റ്‌ സേവനം എത്തിക്കാൻ അടിയന്തര നടപടികളുമായി കെ ഫോൺ.

## Article Content

**കൊച്ചി :** ജില്ലയിലെ വീടുകളിലേക്ക്‌ ഉൾപ്പെടെ ഇന്റർനെറ്റ്‌ സേവനം എത്തിക്കാൻ അടിയന്തര നടപടികളുമായി കെ ഫോൺ.

ജില്ലയിലാകെ 80 ശതമാനം പ്രദേശത്തും ഇതിനകം കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. വീടുകളിൽ ഉൾപ്പെടെ കണക്‌ഷൻ നൽകാനുള്ള സേവനദാതാക്കളെ കണ്ടെത്താനായി ഏഴിന്‌ കൊച്ചിയിൽ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ യോഗം ചേരുന്നുണ്ട്‌.

ഹോട്ടൽ ഇംപീരിയൽ റീജൻസിയിൽ ചേരുന്ന യോഗത്തിൽ കെ ഫോൺ എംഡി ഡോ. സന്തോഷ്‌ ബാബു പങ്കെടുക്കും. ജില്ലയിൽ ഇതുവരെ 1370 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ കണക്‌ഷൻ എത്തിയിട്ടുണ്ട്‌.

500 വാണിജ്യ കണക്‌ഷനുകൾക്കുപുറമെ ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള 383 കുടുംബങ്ങൾക്ക്‌ സൗജന്യ കണക്‌ഷനും നൽകിക്കഴിഞ്ഞു.

ജില്ലയിലാകെ പരമാവധി കണക്‌ഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ്‌ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ യോഗം ചേരുന്നതെന്ന്‌ ജില്ലാ കോ–-ഓർഡിനേറ്റർ സി പി വാസുദേവൻ പറഞ്ഞു.

മെട്രോയുടെയും ദേശീയപാതയുടെയും നിർമാണജോലികൾ നടക്കുന്നതിനാൽ നഗരപ്രദേശങ്ങളിൽ കേബിൾ വലിക്കുന്നതിന്‌ തടസ്സം നേരിടുന്നുണ്ട്‌. വരാപ്പുഴ, വടക്കേക്കര പ്രദേശത്തേക്ക്‌ വലിച്ച കേബിളുകൾ ദേശീയപാത 66 നിർമാണത്തിന്‌ തടസ്സമാകുന്നുവെന്ന കാരണത്താൽ മുറിച്ചുമാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209727/internet-service-including-to-homes-in-the-district-meeting-of-cable-operators-on-7th)