---
title: " #arrest | എംഡിഎംഎയുമായി നഴ്സിങ് വിദ്യാർഥിനിയും യുവാവും പിടിയിൽ"
english_title: "#Nursing #student and #youth #arrested with #MDMA"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209271/nursing-student-and-youth-arrested-with-mdma"
published_at: "2024-06-02T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665befd5b1e38_arrest.jpg"
keywords: []
---

#  #arrest | എംഡിഎംഎയുമായി നഴ്സിങ് വിദ്യാർഥിനിയും യുവാവും പിടിയിൽ

> **Lead Summary:** **തൃപ്പൂണിത്തുറ : ** 485 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി.

## Article Content

**തൃപ്പൂണിത്തുറ : ** 485 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി.

ഏറ്റുമാനൂർ അരങ്ങാട്ടുപറമ്പിൽ അമീർ മജീദ് (33), ചങ്ങനാശേരി പെരുന്ന പടിഞ്ഞാറേക്കരവീട്ടിൽ വർഷ (22) എന്നിവരാണ് ഹിൽ പാലസ് പൊലീസി​ന്റെ പിടിയിലായത്. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു.

ശനി പകൽ 3.30ഓടെ ഹിൽ പാലസ് റോഡിൽ കരിങ്ങാച്ചിറയിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ഇവർ സഞ്ചരിച്ച കാർ നിർത്താതെ പോയി. ചാത്താരിയിലെ വാഹനസർവീസ് സെ​ന്ററി​ന്റെ വഴിയിലേക്ക് ഇവർ കടന്നെങ്കിലും മുന്നിൽ വഴിയില്ലായിരുന്നു.

പിന്നാലെ എത്തിയ പൊലീസ് ഇവരെ പിടികൂടി. ബം​ഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ വർഷ ശനി രാവിലെയാണ് രാസലഹരിയുമായി കൊച്ചിയിലെത്തിയത്. ലഹരി കൈമാറി ഉടൻ മടങ്ങുന്നതാണ് വർഷയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

സിഐ സി ആനന്ദ് ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടോൾസൺ പി ജോസഫ്, എം ടി ബിജു, സിപിഒമാരായ പി ജി മധു, എസ് സുജീഷ്, അശ്വിൻകുമാർ, പോൾ മൈക്കിൾ, കെ എസ് ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209271/nursing-student-and-youth-arrested-with-mdma)