---
title: "#LessonOneCleanliness | പാഠം ഒന്ന് ശുചിത്വം’ ക്യാമ്പയിന്‌' തുടക്കം"
english_title: ""#Lesson One #Cleanliness" #camp #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209058/lesson-one-cleanliness-camp-started"
published_at: "2024-06-01T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665a9de07fcc3_class.jpg"
keywords: []
---

# #LessonOneCleanliness | പാഠം ഒന്ന് ശുചിത്വം’ ക്യാമ്പയിന്‌' തുടക്കം

> **Lead Summary:** > **കൊച്ചി :** പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിൽ എത്തുന്ന കുട്ടികൾക്ക്‌ ശുചിത്വ സന്ദേശങ്ങളടങ്ങിയ നെയിം സ്ലിപ്പുകൾ നൽകുന്ന "പാഠം ഒന്ന് ശുചിത്വം’ ക്യാമ്പയിന്‌' തുടക്കം.

## Article Content

> **കൊച്ചി :** പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിൽ എത്തുന്ന കുട്ടികൾക്ക്‌ ശുചിത്വ സന്ദേശങ്ങളടങ്ങിയ നെയിം സ്ലിപ്പുകൾ നൽകുന്ന "പാഠം ഒന്ന് ശുചിത്വം’ ക്യാമ്പയിന്‌' തുടക്കം.

കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ ഉദ്‌ഘാടനം ചെയ്തു. എല്ലാ സർക്കാർ വിദ്യാലയങ്ങളും ഭാഗമാകും. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്.

ശുചിത്വ മാലിന്യ സംസ്കരണ സന്ദേശങ്ങൾ കുട്ടികളിലേക്ക്‌ എത്തിക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങൾ മുഖേനയാണ് നെയിം സ്ലിപ് വിതരണം.

ശനിയാഴ്ചയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നെയിം സ്ലിപ്പുകൾ എത്തിക്കും. ജില്ലാ ശുചിത്വ മിഷൻ കോ–-ഓർഡിനേറ്റർ നിഫി എസ് ഹഖ്, തദ്ദേശ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ വി പ്രദീപ്, പി എച്ച് ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209058/lesson-one-cleanliness-camp-started)