---
title: "#wildboar | കാട്ടുപന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയ മൂന്നുപേരെ വനപാലകർ പിടികൂടി"
english_title: "The #forest #guards #caught three #people who #killed a #wild #boar in a trap and cut it into #meat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209054/the-forest-guards-caught-three-people-who-killed-a-wild-boar-in-a-trap-and-cut-it-into-meat"
published_at: "2024-06-01T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665a9b1921f3d_wildboar.jpg"
keywords: []
---

# #wildboar | കാട്ടുപന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയ മൂന്നുപേരെ വനപാലകർ പിടികൂടി

> **Lead Summary:** **കവളങ്ങാട് :** കാട്ടുപന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയ മൂന്നുപേരെ വനപാലകർ പിടികൂടി.

## Article Content

**കവളങ്ങാട് :** കാട്ടുപന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയ മൂന്നുപേരെ വനപാലകർ പിടികൂടി.

ചാത്തമറ്റം സ്വദേശികളായ മണിയംപാറയിൽ ഫ്രാൻസിസ് (68), നെടുംങ്ങോട്ടിൽ ജോണി (52), പഴമ്പിള്ളിത്താഴം ഷിബു (47) എന്നിവരെയാണ് മുള്ളരിങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ അരഞ്ഞാണിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇതിൽ രണ്ടുപേർ ബിജെപി പ്രവർത്തകരും ഒരാൾ കോൺഗ്രസ്‌ പ്രവർത്തകനുമാണ്. ഫ്രാൻസിസ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വൈദ്യുതി ഉപയോഗിച്ച് കെണിയുണ്ടാക്കി പന്നിയെ കൊല്ലുകയായിരുന്നു.

മറ്റു രണ്ടുപേരെയുംകൂട്ടി പന്നിയെ മുറിച്ച് ഇറച്ചിയാക്കുന്ന സമയത്ത് രഹസ്യവിവരം ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209054/the-forest-guards-caught-three-people-who-killed-a-wild-boar-in-a-trap-and-cut-it-into-meat)