---
title: "#injured | മണീടിൽ മിനിബസും ട്രാവലറും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്"
english_title: "21 people were #injured in a #collision #between a #minibus and a #traveler"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209048/21-people-were-injured-in-a-collision-between-a-minibus-and-a-traveler"
published_at: "2024-06-01T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665a9661578bd_accident.jpg"
keywords: []
---

# #injured | മണീടിൽ മിനിബസും ട്രാവലറും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

> **Lead Summary:** **പിറവം :** മണീടിൽ മിനിബസും ട്രാവലറും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്. വെള്ളി രാവിലെ 8.15 ഓടെ മണീട് ഗവ. സ്കൂളിനുസമീപമാണ് അപകടം.

## Article Content

**പിറവം :** മണീടിൽ മിനിബസും ട്രാവലറും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്. വെള്ളി രാവിലെ 8.15 ഓടെ മണീട് ഗവ. സ്കൂളിനുസമീപമാണ് അപകടം.

ആരുടെയും പരിക്ക് ഗുരുതരമല്ല. മണീടുനിന്ന് വെട്ടിക്കലിലേക്ക് വന്ന മണീടിലെ ഗ്ലൗസ് കമ്പനി ജീവനക്കാർ സഞ്ചരിച്ച മിനിബസും മീഡിയ സിറ്റി–- ഫ്ലവേഴ്സ് ചാനലിലെ ജീവനക്കാർ സഞ്ചരിച്ച ട്രാവലറുമാണ് കൂട്ടിയിടിച്ചത്.

മുമ്പിൽ പോയ പിക്കപ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് ട്രാവലർ വെട്ടിച്ചുമാറ്റിയതാണ് അപകടകാരണമെന്ന് പറയുന്നു. ട്രാവലറിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ നിധീഷിനെ (32) മുളന്തുരുത്തിയിൽനിന്ന് എത്തിയ അഗ്നി രക്ഷാസനയാണ് പുറത്തെടുത്തത്.

ഇരുവാഹനങ്ങളിലെയും യാത്രക്കാരെ പിറവത്തെ സ്വകാര്യ ആശുപത്രിയിലും ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് ഫയർസ്റ്റേഷൻ ഇൻസ്പെക്ടർ വി പി സുനിൽ, വി പി വിഷ്ണു, എൻ കെ അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209048/21-people-were-injured-in-a-collision-between-a-minibus-and-a-traveler)