---
title: "#shockdeath | വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു"
english_title: "The #head of the #house #died of #shock while #cleaning the #flooded #house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208967/the-head-of-the-house-died-of-shock-while-cleaning-the-flooded-house"
published_at: "2024-05-31T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659d452c520f_death.jpg"
keywords: []
---

# #shockdeath | വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** ആലപ്പുഴ: കുട്ടനാട്ടിൽ വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. പുളിങ്കുന്ന് കണ്ണാടി പുതുവൽ വീട്ടിൽ മണിയൻ ആണ് മരിച്ചത്.

## Article Content

ആലപ്പുഴ: കുട്ടനാട്ടിൽ വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. പുളിങ്കുന്ന് കണ്ണാടി പുതുവൽ വീട്ടിൽ മണിയൻ ആണ് മരിച്ചത്.

ജീർണാവസ്ഥയിലായ വീട്ടിൽ നിന്നു മാറി പുതിയ വീട് വെച്ചാണ് കുടുംബം താമസിച്ചിരുന്നത്. പഴയ വീട് വൃത്തിയാക്കാൻ ഇന്നലെ വൈകിട്ടാണ് മണിയൻ പോയത്.

കാണാതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208967/the-head-of-the-house-died-of-shock-while-cleaning-the-flooded-house)