---
title: "#sidewalk |  പട്ടണത്തിലെ നടപ്പാതകൾ ചതിക്കുഴികളാകുന്നു"
english_title: "The #sidewalks in #town are #potholes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208818/the-sidewalks-in-town-are-potholes"
published_at: "2024-05-31T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665952d8cb8ce_pothols.jpg"
keywords: []
---

# #sidewalk |  പട്ടണത്തിലെ നടപ്പാതകൾ ചതിക്കുഴികളാകുന്നു

> **Lead Summary:** പെരുമ്പാവൂർ : പട്ടണത്തിലെ നടപ്പാതകൾ ചതിക്കുഴികളാകുന്നു. നടപ്പാതകളായി ഉപയോഗിക്കുന്ന ഓടകൾക്കുമുകളിലെ സ്ലാബുകൾ തകർന്നും ജീർണിച്ചും കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായിരിക്കുകയാണ്.

## Article Content

പെരുമ്പാവൂർ : പട്ടണത്തിലെ നടപ്പാതകൾ ചതിക്കുഴികളാകുന്നു. നടപ്പാതകളായി ഉപയോഗിക്കുന്ന ഓടകൾക്കുമുകളിലെ സ്ലാബുകൾ തകർന്നും ജീർണിച്ചും കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായിരിക്കുകയാണ്.

സ്ലാബുകൾ തകർന്ന് കാനയിലേക്ക്‌ വീണ് അപകടം സംഭവിക്കുന്നത് പതിവാണ്. അടുത്തിടെയാണ് ശ്രീധർമശാസ്താ ക്ഷേത്രം വൺവേ റോഡിൽ അമ്പലത്തിനുസമീപം സ്ലാബ് തകർന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റത്.

പിപി റോഡിലും ഔഷധി ജങ്ഷനിലും യാത്രി നിവാസിനുസമീപവും ഓടകൾക്കുമുകളിലുള്ള സ്ലാബുകൾ അപകടാവസ്ഥയിലാണ്. ഏറ്റവും തിരക്കേറിയ പിപി റോഡിലെ സ്ലാബുകൾ മഴയിൽ കുതിർന്ന് അപകടഭീഷണിയിലാണ്.

ജീർണിച്ചതും തകർന്നതും മാറ്റുന്നതിനുവേണ്ടി നിർമിച്ച സ്ലാബുകൾ ഇ എം എസ് ഓഡിറ്റോറിയത്തിന്റെ വളപ്പിൽ കിടക്കുകയാണ്.

അപകടാവസ്ഥയിലുള്ളവ മാറ്റിസ്ഥാപിക്കുന്നതിന് യുഡിഎഫ് ഭരിക്കുന്ന നഗരസഭ നടപടിയെടുത്തിട്ടില്ല. ജല അതോറിറ്റി പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിന് പൊളിച്ച റോഡിലെ മണ്ണും ചെളിയും മഴയത്ത് ഒഴുകി കാനകൾ നിറഞ്ഞ് മലിനജലം പലഭാഗത്തും റോഡിലൂടെയാണ് ഒഴുകുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208818/the-sidewalks-in-town-are-potholes)